ഓൺലൈൻ സെക്സിെൻറ മറവിൽ ഭീഷണി; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ
text_fieldsതിരൂർ (മലപ്പുറം): ഓൺലൈൻ സെക്സിെൻറ മറവിൽ ആളുകളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശികളായ മുത്തൂർ കളത്തിൽപറമ്പിൽ ഹുസൈൻ (26), ബി.പി അങ്ങാടി പുതിയത്ത് മുഹമ്മദ് സാദിഖ് (20), പരിയാപുരം കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ (19) എന്നിവരടക്കം ഏഴ് പേരെയാണ് തിരൂർ സി.ഐ എം.ജെ. ജീജോയുടെ നേതൃത്വത്തിൽ പിടികൂടിയത്.
മൂന്ന് പേരെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾ നിരവധി പേരെ ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ആപ് ഉപയോഗിച്ച് ആളുകളെ വിളിച്ചുവരുത്തി ട്രാപ്പിൽപെടുത്തി പണവും മറ്റും തട്ടിയെടുക്കുന്നതാണ് രീതി.
പ്രതികളിൽ ഒരാൾ ആപ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി സ്വവർഗരതിക്കെന്ന പേരിൽ ചാറ്റ് ചെയ്യുകയും തുടർന്ന് പണം പറഞ്ഞുറപ്പിച്ച സ്ഥലത്തേക്ക് എത്തിക്കാൻ പറയുകയും ചെയ്യും. സ്ഥലത്തെത്തുന്ന ആവശ്യക്കാരുടെ വിഡിയോ എടുക്കുന്ന പ്രതികൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും. കെണിയിൽപെട്ട് ഒന്നരലക്ഷത്തിലധികം രൂപ നഷ്ടമായ രണ്ടുപേരുടെ പരാതിയിലാണ് തിരൂർ പൊലീസ് കേസെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

