ഓൺലൈൻ പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsതാമരശ്ശേരി: ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സാബിർ സാദ് (27), വണ്ടൂർ ശാന്തിനഗർ വാണിയമ്പലം പയ്യഞ്ചേരി അസീം (24) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
പരപ്പൻപൊയിൽ കുന്നുമ്മൽ അഹമ്മദ് കബീറിനെയാണ് (29) ഇക്കഴിഞ്ഞ 20ന് വാവാടുവെച്ച് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചത്. പിടിയിലായവരുടെ സുഹൃത്തുക്കൾക്ക് ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടിലൂടെ കബീർ നൽകേണ്ട തുക നൽകിയില്ലെന്നാരോപിച്ചാണ് ഏഴു പേരടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയത്.
കബീറിനെ തടങ്കലിൽവെച്ച് പണം ആവശ്യപ്പെട്ട സംഘം, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് അഞ്ചു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

