Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ വഴിപാടുകളിൽ...

ഓൺലൈൻ വഴിപാടുകളിൽ സ്വർണ ലോക്കറ്റില്ല; ഗുരുവായൂർ ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
ഓൺലൈൻ വഴിപാടുകളിൽ സ്വർണ ലോക്കറ്റില്ല; ഗുരുവായൂർ ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്​ടം
cancel

ഗു​രു​വാ​യൂ​ർ: വ​ഴി​പാ​ടു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​ത്തി​ൽ സ്വ​ർ​ണ ലോ​ക്ക​റ്റ് വി​ൽ​ പ​ന ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്​​ടം.
ക​ഴി​ഞ്ഞ അ​ക ്ഷ​യ തൃ​തീ​യ നാ​ളി​ൽ 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണ ലോ​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യി​രു​ന്നു. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ വെ​ള്ളി ലോ​ക്ക​റ്റു​ക​ളും വി​ൽ​പ​ന ന​ട​ത്തി.

എ​ന്നാ​ൽ, ലോ​ക്ഡൗ​ണി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ ക്ഷേ​ത്ര​ത്തി​ൽ ലോ​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ​ന ന​ട​ന്നി​ല്ല. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു അ​ക്ഷ​യ തൃ​തീ​യ. ദേ​വ​സ്വം ഓ​ൺ​ലൈ​ൻ വ​ഴി​പാ​ടു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ൽ സ്വ​ർ​ണ ലോ​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ സൗ​ക​ര്യ​മി​ല്ല. ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ്വ​ല്ല​റി​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു.

ര​ണ്ട്, മൂ​ന്ന്, അ​ഞ്ച്, പ​ത്ത് ഗ്രാ​മു​ക​ളി​ലാ​ണ് ദേ​വ​സ്വം ഗു​രു​വാ​യൂ​ര​പ്പ​​െൻറ രൂ​പം ആ​ലേ​ഖ​നം ചെ​യ്ത ലോ​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത്. ദേ​വ​സ്വം ആ​രം​ഭി​ച്ച ഇ-​ഹു​ണ്ടി​ക​യോ​ടും ഭ​ക്ത​ർ കാ​ര്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. 22,840 രൂ​പ മാ​ത്ര​മാ​ണ് പ​ത്തു​ദി​വ​സം കൊ​ണ്ട് ല​ഭി​ച്ച​ത്. ഭ​ക്ത​ർ അ​റി​ഞ്ഞു​വ​രു​മ്പോ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണം ഉ​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ദേ​വ​സ്വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGuruvayoor Dewaswam Board
News Summary - Online Gold Guruvayoor Dewaswam board-Kerala news
Next Story