Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ തട്ടിപ്പ്: കമീഷൻ...

ഓൺലൈൻ തട്ടിപ്പ്: കമീഷൻ വ്യവസ്ഥയിൽ ഇടനിലക്കാരായ കോളജ് വിദ്യാർഥികൾ അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പ്: കമീഷൻ വ്യവസ്ഥയിൽ ഇടനിലക്കാരായ കോളജ് വിദ്യാർഥികൾ അറസ്റ്റിൽ
cancel

കോ​ഴി​ക്കോ​ട്: വ​ൻ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്തും ഷെ​യ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ വി​ദേ​ശ ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ ഇ​ന്‍വെ​സ്റ്റ്‌​മെ​ന്റ് വ​ഴി നി​ക്ഷേ​പം ന​ട​ത്താ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ല്‍നി​ന്നും 60,70,000 രൂ​പ ഓ​ണ്‍ലൈ​ന്‍ വ​ഴി ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും മ​ല​പ്പു​റം വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി​ക​ളു​മാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ൽ, അ​ൻ​ഷാ​ദ് മോ​യി​ക്ക​ൽ, കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി പി. ​റം​ഷീ​ൽ എ​ന്നി​വ​രെ​യാ​ണ് സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ത​ട്ടി​പ്പ് ന​ട​ത്തു​ന്ന വ​ൻ സം​ഘ​ത്തി​ൽ ക​മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ക​ണ്ണി​ക​ളാ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ പ​രാ​തി​ക്കാ​ര​ന്റെ ത​ന്നെ 15 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ കേ​സി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ പ​ണം ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് അ​യ​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ പ​ണം അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച് സം​ഘ​ത്തി​ന് ന​ൽ​കു​ക​യാ​ണ് രീ​തി. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​​ണ്ട്. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ല​ഭി​ച്ച​തോ​ടെ കേ​സി​ന്റെ തു​ട​ര​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളെ കോ​ഴി​ക്കോ​ട് സി.​ജെ.​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സ​മാ​ന ത​ട്ടി​പ്പി​ൽ നേ​ര​ത്തെ​യും ജി​ല്ല​യി​ൽ അ​റ​സ്റ്റു​ണ്ടാ​യി​രു​ന്നു. വ്യാ​ജ ഷെ​യ​ർ ട്രേ​ഡി​ങ് വെ​ബ്സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സം​വി​ധാ​നം വ​ഴി ഷെ​യ​ർ ട്രേ​ഡി​ങ്ങി​ലൂ​ടെ കൂ​ടു​ത​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നും 48 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി മു​ജീ​ബാ​ണ് നേ​ര​ത്തെ പി​ടി​യി​ലാ​യ​ത്. ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ന​ട​ത്തി 1,30,000 രൂ​പ ന​ഷ്ട​മാ​യെ​ന്ന കോ​ഴി​ക്കോ​ട്ടു​കാ​ര​ന്റെ പ​രാ​തി​യി​ൽ ആ​യ​ഞ്ചേ​രി സ്വ​ദേ​ശി പു​തു​വ​രി​ക്കോ​ട്ട് മെ​ഹ​റൂ​ഫും പി​ടി​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsOnline FraudArrest
News Summary - Online-Fraud-Arrest-Students
Next Story