ദേവികയുടെ മരണം ദുഃഖകരം; പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് അധ്യാപകർ അറിയിച്ചിരുന്നു-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിലവിൽ ഒാൺലൈൻ സംവിധാനമില്ലാത്ത മുഴുവൻ കുട്ടികൾക്കും ആവശ്യമായ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.വിയും സ്മാർട്ട് ഫോണുമില്ലാത്ത 2.61 ലക്ഷം കുട്ടികളുണ്ടെന്ന് കണ്ടെത്തി. ഇവർക്ക് സൗകര്യം ഏർപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾ, പി.ടി.എ, കുടുംബശ്രീ എന്നിവയും അധ്യാപകരും പ്രവർത്തിച്ചുവരികയാണ്. ടി.വിയോ മൊബൈലോ ഇല്ലാത്തതിനാൽ ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ല. ട്രയലായി സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും. അവസാനകുട്ടിക്കും പഠിക്കാൻ അവസരം കിട്ടുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരം കുട്ടികൾക്ക് അവസരം ലഭ്യമാക്കാൻ ആദ്യ രണ്ടാഴ്ച ട്രയൽ സംപ്രേഷണം നടത്തും. അപ്പോഴേക്കും എല്ലാവരെയും ക്ലാസിെൻറ ഭാഗമാക്കും. വിദ്യാലയം തുറക്കുന്നതുവരെയുള്ള താൽക്കാലിക പഠനസംവിധാനമാണ്. നെറ്റ്വർക്ക് കവറേജില്ലാത്ത കണ്ണമ്പള്ളി, ഇടമലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ ഒാഫ് ലൈൻ പഠനസൗകര്യമൊരുക്കും. പഠനസൗകര്യമൊരുക്കാൻ ഭരണ-പ്രതിപക്ഷ വേർതിരിവില്ലാതെ എല്ലാവരും പരിശ്രമിച്ചു. വായനശാലകൾ, അയൽപക്ക ക്ലാസുകൾ, പ്രാദേശിക പ്രതിഭാകേന്ദ്രം, ഉൗരുവിദ്യാകേന്ദ്രം, സാമൂഹിക പഠനമുറികൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്ലാസുകൾ കാണാൻ ക്രമീകരണമുണ്ടാകും. കെ.എസ്.എഫ്.ഇ ഇതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിവറേജസ് കോർപറേഷൻ 500 ടി.വി സെറ്റുകൾ വാങ്ങിനൽകും. വിദ്യാർഥി-യുവജന സംഘടനകളും പങ്കാളികളാകും. വീണ്ടും കാണാനാകുംവിധം യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിൽ ക്ലാസ് വിഡിയോ നൽകും. സ്കൂൾ പഠനത്തിന് ബദലോ സമാന്തരമോ അല്ല ഒാൺലൈൻ ക്ലാസുകൾ. ലക്ഷ്യം പൂർണമായി ഉൾക്കൊള്ളാതെയാണ് ചിലർ വിമർശിക്കുന്നത്.
മലപ്പുറത്തെ ദേവികയുടെ മരണം ദുഃഖകരമാണ്. അതിൽ അന്വേഷണം നടക്കുന്നു. ഒാൺലൈൻ ക്ലാസ് ലഭ്യമായില്ലെന്ന് പിതാവ് പറഞ്ഞതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിെൻറ പ്രാഥമികാന്വേഷണ റിപ്പോർട്ട് ലഭിച്ചു. 25 കുട്ടികൾക്ക് ഇൻറർെനറ്റ്-ടി.വി സൗകര്യമിെല്ലന്നും അതിൽ ദേവിക ഉൾപ്പെടുന്നെന്നും കണ്ടെത്തി. പരിഹരിക്കാമെന്ന് അധ്യാപകൻ അറിയിച്ചു. പഞ്ചായത്ത് കർമപരിപാടി നടപ്പാക്കിവരികയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
