Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജൂൺ ഒന്നുമുതൽ...

ജൂൺ ഒന്നുമുതൽ സ്​കൂളുകളിൽ ഓൺലൈൻ ക്ലാസ്​

text_fields
bookmark_border
ജൂൺ ഒന്നുമുതൽ സ്​കൂളുകളിൽ ഓൺലൈൻ ക്ലാസ്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സ്​കുളുകളിൽ ജൂൺ ഒന്നുമുതൽ ഒാൺലൈൻ ക്ലാസ്​ സംവിധാനം ഒരുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്​ച ​ൈവകീട്ട്​ വാർത്ത സ​േമ്മളനത്തിൽ സംസാരിക്കവേയാണ്​ മുഖ്യമന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​. സാധാരണ നിലയിൽ സ്​കൂളുകൾ തുറക്കുന്ന കാര്യത്തിൽ പിന്നീട്​ തീരുമാനമെടുക്കു​മെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ കാര്യത്തിലും പിന്നീട്​ തീരുമാനമെടുക്കും. 

ഉന്നത പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്​. കീം (കെ.ഇ.എ.എം) ജൂലൈ 16ന്​ രാവിലെയും ഉച്ചക്കുമായി രണ്ടു പേപ്പർ. ജൂൺ 13, 14 തീയതികളിൽ മൂന്നും അഞ്ചും വർഷ എൽ.എൽ.ബി പ്രവേശന പരീക്ഷ ഓൺലൈൻ മുഖേന നടത്തും. ജൂൺ 21ന്​ ഓൺലൈനായി എം.ബി.എ, ജൂലൈ നാലിന്​ എം.സി.എ എന്നിങ്ങനെയും ക്രമീകരിച്ചിട്ടുണ്ട്​. പോളിടെക്​നിക്കിന്​ ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ്​ പ്രവേശനത്തിന്​ പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്കി​​​െൻറ അടിസ്​ഥാനത്തിൽ കമീഷണർ ഓഫ്​ എൻട്രൻസ്​ എക്​സാമിനേഷൻ മുഖേനയാണ്​ ഈ വർഷത്തെ അഡ്​മിഷൻ നടത്തുക. 

കീം പരീക്ഷക്ക്​ അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോൾ കേരളത്തിന്​ പുറത്തുള്ളവരുമായ വിദ്യാർഥികൾക്കും കേരളത്തിന്​ പുറത്തുള്ള ​േ​കന്ദ്രങ്ങളിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ളതും പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ ഒരു അവസരം കൂടി ജൂൺ മാസത്തിൽ നൽകും. പോളി ടെക്​നിക്​ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്​ അവരുടെ വീടിന്​ അടുത്തുള്ള പോളി ടെക്​നിക്കുകളിൽ പരീക്ഷയെഴുതാനുള്ള ക്രമീകരണങ്ങളൊരുക്കും. പോളി ടെക്​നിക്​ കോളജുകളിലെ അവസാന സെമസ്​റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolkerala newskeamLLBkerala educationpolytechnic
News Summary - Online classes will start from June 1 in Kerala
Next Story