Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​​ൺ​ലൈ​ൻ പ​ഠ​നം:...

ഓ​​ൺ​ലൈ​ൻ പ​ഠ​നം: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ നൂ​റ്​ ടി.​വി​ക​ൾ വി​ത​ര​ണം ​ചെ​യ്​​തു

text_fields
bookmark_border
ഓ​​ൺ​ലൈ​ൻ പ​ഠ​നം: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ നൂ​റ്​ ടി.​വി​ക​ൾ വി​ത​ര​ണം ​ചെ​യ്​​തു
cancel
camera_alt???????? ????????????? ?????????????????????? ????? ??.??????? ?????????? ??.???. ??????? ??.????.?? ???????????????? ????????????? ???????????? ??.?????. ????????????? ??.?? ???????? ????????? ??????????

നി​ല​മ്പൂ​ർ: സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ഓ​ണ്‍ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലേ​ക്ക് പി.​വി. അ​ന്‍വ​ർ എം.​എ​ല്‍.​എ​യു​ടെ കൈ​ത്താ​ങ്ങ്. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ൾ​ക്കാ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ക്കും വി​ദ‍്യാ​ർ​ഥി​ക​ൾ​ക്കും എം.​എ​ല്‍.​എ​യു​ടെ വ​ക 100 ടെ​ലി​വി​ഷ​നു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

നി​ല​മ്പൂ​ർ ഒ.​സി.​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൈ​മാ​റ്റ ച​ട​ങ്ങി​ൽ വി​ദ‍്യാ​ഭ‍്യാ​സ ഡെ​പ‍്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​സു​മം എം.​എ​ൽ.​എ​യി​ൽ​നി​ന്ന് ടി.​വി ഏ​റ്റു​വാ​ങ്ങി. പൊ​തു​വി​ദ‍്യാ​ഭ‍്യാ​സ യ​ജ്ഞം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ എം. ​മ​ണി, വ​ണ്ടൂ​ർ വി​ദ‍്യാ​ഭ‍്യാ​സ ജി​ല്ല ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജി​ലു​ള്ള എ​സ്. രാ​ജേ​ന്ദ്ര​ൻ, നി​ല​മ്പൂ​ർ എ.​ഇ.​ഒ കെ. ​മോ​ഹ​ൻ​ദാ​സ്, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

ത​​െൻറ മാ​താ​പി​താ​ക്ക​ളാ​യ പി.​വി. ഷൗ​ക്ക​ത്ത​ലി, മ​റി​യു​മ്മ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ട്ര​സ്റ്റി‍​െൻറ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് 100 ടെ​ലി​വി​ഷ​നു​ക​ള്‍ വാ​ങ്ങി ന​ൽ​കു​ന്ന​തെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ 1000 ടെ​ലി​വി​ഷ​നു​ക​ള്‍ ന​ല്‍കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ ടി.​വി ച​ല​ഞ്ച് കാ​മ്പ​യി​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ടി.​വി ന​ല്‍കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfinilamburPV Anvar MLAonline classMalappuram News
News Summary - online class tv
Next Story