Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അ​യ​ല് ചാ​ന​ലൊ​ന്നും...

‘അ​യ​ല് ചാ​ന​ലൊ​ന്നും ഞ​ങ്ക​ക്ക് തെ​രി​നി​ല്ല...’

text_fields
bookmark_border
Tribal-In-Agasthyavanam
cancel
camera_alt????????????????????? ???????????? ????????????? ???????????? ??.?????????? ???????????? ???????? ??????????? ???????????? ????????? ???????????????????????

കാ​ട്ടാ​ക്ക​ട: ടി.​വി ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തെ​ക്കു​റി​ച്ച് കോ​ട്ടൂ​ര്‍ അ​ഗ​സ്​​ത്യ​വ​ന​ത്തി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ക്ക്​ ആ​ശ​ങ്ക. ചോ​നം​പാ​റ ഊ​രി​ലെ ചി​ത്ര പ​ത്താം ക്ലാ​സി​ലെ മ​ക​ന്‍ വി​പി​​​െൻറ പ​ഠ​ന​ത്തി​നാ​യി രാ​വി​ലെ മു​ത​ല്‍ ടി.​വി ഓ​ണ്‍ചെ​യ്ത​പ്പോ​ള്‍ ക​റ​ണ്ട്​ ​േപാ​യി. ഉ​ച്ച​യോ​ടെ വൈ​ദ്യു​തി​യെ​ത്തി​യ​പ്പോ​ള്‍ നാ​ലാം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള ക്ലാ​സാ​ണ് ന​ട​ക്കു​ന്ന​ത്. ‘ക​ര​ണ്ടും ഇ​ല്ല, ക​ര​ണ്ട് വ​ന്നാ​ല്‍ ടീ​വീം ഇ​ല്ല, കാ​റ്റും മേ​യും വ​ന്താ​പി​ന്നെ ക​ര​ണ്ടും വെ​രാ’ ടി.​വി പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ചി​ത്ര​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ. 

അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി മു​ട​ക്ക​വും മാ​സ​ങ്ങ​ളാ​യി ടി.​വി ക​ണ​ക്​​ഷ​ന്‍ ക​ട്ടു​ചെ​യ്ത​തും സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ ഇ​ല്ലാ​ത്ത​തും കാ​ര​ണം മി​ക്ക വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ടി.​വി-​ഓ​ണ്‍ലൈ​ന്‍ പ​ഠ​നം തു​ട​ങ്ങാ​നാ​യി​ല്ല. അ​ഗ​സ്​​ത്യ​മ​ല​യി​ലെ അ​ടി​വാ​ര​ത്തെ ആ​ദി​വാ​സി കു​ടി​ലു​ക​ളി​ല്‍ പ​ല​ർ​ക്കും ടി.​വി​യും സ്മാ​ര്‍ട്ട് ഫോ​ണു​മി​ല്ല. സ്മാ​ര്‍ട്ട് ഫോ​ണ്‍ ഉ​ള്ള​വ​ര്‍ക്ക് പ്ര​വ​ര്‍ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ കു​ടി​ലു​ക​ളി​ല്‍നി​ന്ന്​ മ​ല​ക​യ​റ​ണം. പ​ല​മേ​ഖ​ല​ക​ളി​ലും മൊ​ബൈ​ല്‍ ക​വ​റേ​ജ് കി​ട്ടാ​റി​ല്ല.

ആ​ദി​വാ​സി കു​ടി​ലു​ക​ളി​ല്‍ ടി.​വി കാ​ണാ​നാ​യി ഡി.​ടി.​എ​ച്ച് സം​വി​ധാ​ന​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വ​ന​വി​ഭ​വ​ങ്ങ​ളു​മാ​യി കാ​ടി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​ത്​ കാ​ര​ണം ഡി.​ടി.​എ​ച്ച് ചാ​ര്‍ജ് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ ക​ണ​ക്​​ഷ​ന്‍ ക​ട്ടാ​യി ടി.​വി കാ​ഴ്ച​വ​സ്തു​വാ​യി മാ​റി. കാ​റ്റും മ​ഴ​യും വ​ന്നാ​ല്‍ ഒ​ന്നും ര​ണ്ടും ദി​വ​സ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി നി​ല​യ്​​ക്കു​ന്ന സ്ഥി​തി​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsonline classTribal In Agasthyavanam
News Summary - online class in Tribal In Agasthyavanam -Kerala News
Next Story