ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഫെബ്രുവരി ഒമ്പതിനും 20 നും
text_fieldsതിരുവനന്തപുരം : പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഫെബ്രുവരി ഒമ്പത്, 20 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി ഒമ്പതിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20. കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി 20 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 28 ന് മുമ്പ് ലഭിക്കണം. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സർവീസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാമെന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി പി. പ്രമോദ് കുമാർ അറിയിച്ചു.

