Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവകേരള സദസ്സിനെ വിമർശിച്ചതിന് സവാള വ്യാപാരിയെ മർദിച്ചു; ആലുവ പച്ചക്കറി മാർക്കറ്റിൽ നാളെ പണിമുടക്ക്
text_fieldsbookmark_border
നവകേരള സദസ്സ് പ്രചാരണത്തിന് ആലുവയിൽ ഒരുക്കിയ ചിത്രമതിലുകൾ (ഫയൽ ചിത്രം)
ആലുവ: നവകേരള സദസ്സിനെ വിമർശിച്ചതിന് പച്ചക്കറി മാർക്കറ്റിലെ സവാള വ്യാപാരിയെ ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി. സവാള മൊത്തവ്യാപാരിയായ തോമസിനാണ് മർദനമേറ്റത്.
നവകേരള സദസ്സിനെ വിമർശിച്ചതിലുള്ള വിരോധം മൂലമാണ് മർദനമെന്നാണ് ആരോപണം. സി.ഐ.ടി.യു നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പരിക്കേറ്റ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനത്തിൽ പ്രതിഷേധിച്ച് പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾ വെള്ളിയാഴ്ച പണി മുടക്കും. രാവിലെ ഒമ്പതു മണിക്ക് മാർക്കറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

