Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുപ്പക്കാർ...

ചെറുപ്പക്കാർ വീട്ടിലിരിക്ക​ട്ടെ, വയോധികർ കടയിൽ പോക​ട്ടെ! സർക്കാർ ഉത്തരവ്​ നടപ്പാക്കിയാൽ ഇങ്ങനെയിരിക്കും

text_fields
bookmark_border
ചെറുപ്പക്കാർ വീട്ടിലിരിക്ക​ട്ടെ, വയോധികർ കടയിൽ പോക​ട്ടെ! സർക്കാർ ഉത്തരവ്​ നടപ്പാക്കിയാൽ ഇങ്ങനെയിരിക്കും
cancel

തിരുവനന്തപുരം: കടയിലും മറ്റും പോകാൻ സർക്കാർ ഇന്നുമുതൽ നടപ്പാക്കിയ പുതിയ ഉത്തരവിൽ സർവത്ര ആശയക്കുഴപ്പം. പൊതുസ്​ഥലത്ത്​ പ്രവേശിക്കാൻ വാക്സിൻ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ ഒരുമാസത്തിന്​ മുമ്പ്​ കോവിഡ് ഭേദമായെന്ന രേഖയോ നിർബന്ധമാണെന്നാണ്​ ചീഫ്​ സെക്രട്ടറി ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നത്​. ഇന്ന്​ മന്ത്രി വീണ ജോർജ്​ ഈ ഉത്തരവിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്​തു. എന്നാൽ, ഇ​തെങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്​ഥരും എങ്ങിനെ പാലിക്കുമെന്ന് അറിയാതെ ജനങ്ങളും ആശയക്കുഴപ്പത്തിലാണ്​.

സംസ്ഥാനത്ത് പ്രായമായവർക്കാണ്​ കൂടുതലും വാക്​സിൻ ലഭിച്ചത്​. 45 വയസ്സിനു മുകളിലുള്ളവരാണ് ഇതിൽ അധികവും. സർക്കാർ ഉത്തരവ് അനുസരിച്ച്​ പുറത്തുപോകാൻ ഇവർക്കാണ്​ അനുമതി ലഭിക്കുക. ചെറുപ്പക്കാരിൽ ഏറെയും വീട്ടിലിരിക്കേണ്ടിവരും. ഇത്​ സ്​ഥിതി ഗുരുതരമാക്കും. എന്നുമാത്രമല്ല ജോലി ചെയ്യാനും മറ്റും ​ചെറുപ്പക്കാർ പുറത്തിറങ്ങണം. അതിനാൽ ഉത്തരവ്​ നടപ്പാക്കൽ പ്രായോഗികവുമല്ല. ഉത്തരവ്​ പാലിക്കാത്തവരിൽനിന്ന്​ പിഴ ഈടാക്കാനാണ്​ തീരുമാനമെങ്കിൽ പിന്നെ പൊലീസിന്​ അതിനേ നേരമുണ്ടാകൂ.

കേരളത്തിലെ ജനങ്ങളിൽ 42.1% പേർക്ക്​ മാത്രമാണ് ഒന്നാം ഡോസ് വാക്​സിൻ ലഭിച്ചതെന്നാണ്​ പ്രതിപക്ഷ നേതാവ്​ ​വി.ഡി. സതീശൻ ഇന്ന്​ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത്​. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ്​ അപ്രായോഗികമാണെന്നും പൊലീസുകാർക്ക് ഫൈൻ അടിക്കാനുള്ള നിർദേശമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളം ഒരു ഫൈൻ സ്റ്റേറ്റ് ആയി മാറി എന്നാണ് അദ്ദേഹം ആരോപിച്ചത്​. പൊലീസുകാർക്ക് ക്വാട്ട നിർദേശിച്ച് നൽകിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

എന്നാൽ, പൊതു പ്രാധാന്യമെന്ന നിലയിലാണ് നിയമസഭയിലെ പ്രസ്താവനയെന്നും ഉത്തരവും പ്രസ്താവനയും തമ്മിൽ വൈരുദ്ധ്യങ്ങളില്ലെന്നുമാണ്​ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്‍റെ ന്യായീകരണം. ഉത്തരവിൽ പ്രായോഗിക നിർദേശങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ ഈ നിബന്ധനകളെ മന്ത്രി 'അഭികാമ്യം' എന്നാണ്​ പറഞ്ഞത്​. എന്നാൽ, ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോൾ അവ 'നിർബന്ധ'മാവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgecovid protocol
News Summary - onfusion over government new order
Next Story