സർക്കാർ പിടിച്ചത് കൂടാതെ ഒരുദിവസത്തെ ശമ്പളംകൂടി; പൊലീസിൽ അമർഷം
text_fieldsഇടുക്കി: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ആറുദിവസത്തെ ശമ്പളം പിടിച്ചതിന് പിന്നാലെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന നടത്തിപ്പിന് എ.എസ്.ഐ മുതലുള്ള പൊലീസ് ഓഫിസർമാരുടെ ഒരുദിവസത്തെ ശമ്പളംകൂടി.
തീയതിപോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിെൻറ പേരിലാണ് പ്രതിസന്ധിക്കിടെ ഒരുദിവസത്തെ വേതനം അസോസിയേഷൻ നേതൃത്വത്തിെൻറ അഭ്യർഥനപ്രകാരം പിടിച്ചത്. ജില്ല പ്രവർത്തകഫണ്ട് അടക്കം വിവിധ ഇനങ്ങളിലായി എക്സ്റ്റേണൽ റിക്കവറി എന്ന പേരിൽ ഓരോരുത്തരുടെയും ഏപ്രിലിലെ ശമ്പളത്തിൽനിന്ന് 620 രൂപ മുതൽ 1200 രൂപവരെയാണ് പിടിച്ചത്. ഇതോടെ ഇക്കുറി ഏഴുദിവസത്തെ ശമ്പളമാണ് കുറഞ്ഞത്.
ലോക്ഡൗൺ ഡ്യൂട്ടിക്ക് അധിക ചെലവുകൂടി വന്ന മാസത്തിൽ രണ്ടുതരം പിരിവിലൂടെ പിഴിഞ്ഞതിൽ ഓഫിസർമാർക്കിടയിൽ അമർഷമുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ യാത്രബത്ത ഉൾെപ്പടെ പല അലവൻസും റദ്ദാക്കിയിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിലിരിക്കെയാണ് സമ്മേളനത്തിെൻറ പേരിൽകൂടിയുള്ള ശമ്പളംപിടിത്തം. തീയതിപോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിനായി എന്തിന് തിടുക്കപ്പെട്ട് ഫണ്ട് പിരിവെന്നാണ് പൊലീസുകാരുടെ ചോദ്യം. എന്നാൽ, ഈ മാസത്തിലേക്ക് തീരുമാനിച്ച സമ്മേളനത്തിെൻറ ഫണ്ടിലേക്ക് 250 രൂപ മാത്രമാണ് പിരിച്ചതെന്ന് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.കെ. റഷീദ് പറഞ്ഞു. ബാക്കി തുക പിരിച്ചത് അസോസിയേഷനുമായി ബന്ധപ്പെട്ടല്ലെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
