പന്തീരാങ്കാവ് യു.എ.പി.എ കേസിന് ഒരു വയസ്സ്
text_fieldsകോഴിക്കോട്: ഏറെ വിവാദം സൃഷ്ടിച്ച പന്തീരാങ്കാവ് യു.എ.പി.എ കേസിന് ഒരു വയസ്സ്. 2019 നവംബര് ഒന്നിന് രാത്രിയാണ് പെരുമണ്ണ പാറമ്മൽ അങ്ങാടിക്കടുത്തുനിന്ന് വിദ്യാർഥികളായ ഒളവണ്ണ മൂർക്കനാട് താഹ ഫസൽ, തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ശുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മാവോവാദി അനുകൂല ലഘുലേഖയും വീട്ടിൽനിന്ന് ലഘുലേഖ, പുസ്തകങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തെന്നും പറഞ്ഞാണ് പന്തീരാങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തിയത്.
കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ റിപ്പോർട്ട് പ്രകാരം കേസ് പിന്നീട് എൻ.െഎ.എ ഏറ്റെടുത്തു. സി.പി.എം അംഗങ്ങളായവർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പാർട്ടി സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയതോടെ കേസ് രാഷ്ട്രീയ വിവാദമായി. ആദ്യ ഘട്ടത്തിൽ ജില്ല നേതൃത്വം ഇവർക്കൊപ്പം നിൽക്കുകയും ധനമന്ത്രി ടി.എം. തോമസ് െഎസക് ഉൾപ്പെടെ നേതാക്കൾ വീട്ടിെലത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പാർട്ടി ഭരിക്കുേമ്പാൾ കരിനിയമം സ്വന്തം അംഗങ്ങൾക്കെതിരെ ചുമത്തിയത് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയുമായി.
പത്തുമാസത്തിനിപ്പുറം കഴിഞ്ഞ സെപ്റ്റംബര് ഒമ്പതിന് ഇരുവർക്കും ജാമ്യം ലഭിച്ചപ്പോഴും കേസിലെ മൂന്നാംപ്രതി മലപ്പുറം കരുവാരകുണ്ട് സ്വദേശി ഉസ്മാൻ കാണാമറയത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

