പിറന്നാൾ ദിനത്തിൽ ഓട്ടോ മറിഞ്ഞ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsനടത്തറ (തൃശൂർ): ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി മരിച്ചു. എരവിമംഗലം നടുവിൽപറമ്പിൽ വീട്ടിൽ റിൻസന്റെ മകൾ എമിലിയ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എമിലിയ വ്യാഴാഴ്ച മരിച്ചു. വ്യാഴാഴ്ച എമിലിയയുടെ ഒന്നാം പിറന്നാളായിരുന്നു.
അപകടത്തില്‍ കുട്ടിയുടെ അമ്മ റിൻസി (29), മുത്തച്ഛൻ മേരിദാസ് (67), സഹോദരൻ എറിക് (ആറ്), ഓട്ടോ ഡ്രൈവർ മനോഹരൻ (62) എന്നിവര്‍ക്കും പരിക്കേറ്റു. റിൻസിയുടെ വീട്ടിൽനിന്ന് എരവി മംഗലത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രി കെ. രാജൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, വൈസ് പ്രസിഡന്റ് ഷീന പൊറ്റെക്കാട്ട് എന്നിവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

