Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുമുറ്റത്തെ...

വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തിൽ വീണ് ഒരു വയസുള്ള കുട്ടി മരിച്ചു

text_fields
bookmark_border
വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തിൽ വീണ് ഒരു വയസുള്ള കുട്ടി മരിച്ചു
cancel

അഞ്ചൽ: വീട്ടുമുറ്റത്ത് അലങ്കാര മത്സ്യങ്ങളെ വളർത്തുന്നതിനായി നിർമിച്ച കുളത്തിൽ വീണ് ഒരു വയസുള്ള ആൺകുട്ടി മരിച്ചു. അഞ്ചൽ പാലമുക്ക് വലിയ കാട്ടിൽ വീട്ടിൽ വിഷ്ണു - ശ്രുതി ദമ്പതികളുടെ മകൻ ശ്രേയസ് ആണ് മരിച്ചത്.

ബുധനാഴ്​ച ഉച്ചയോടെയാണ് സംഭവം. ഇടമുളയ്ക്കൽ പനച്ചവിളയിയിൽ അലങ്കാര മത്സ്യ വിൽപനശാല നടത്തുന്ന വിഷ്ണുവിന് ഉച്ചഭക്ഷണവുമായി പോയിരിക്കുകയായിരുന്നു മാതാവ് ശ്രുതി.

മൂത്തകുട്ടി ശ്രാവണിനോടൊപ്പം (ഏഴ്​) ശ്രേയസിനേയും വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ ശേഷമാണ് പോയത്. സംഭവസമയം ഇവരുടെ മുത്തശ്ശി ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് മുത്തശ്ശി എത്തിയപ്പോഴേക്കും കുട്ടി വെള്ളത്തിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

ഉറക്കമുണർന്ന കുട്ടി നടന്ന് മുറ്റത്തെ കുളത്തിൽ നിന്നും മീൻ പിടിക്കാൻ ശ്രമിക്കവേ കാൽവഴുതി വീണ് മരിച്ചതാകാമെന്ന് പറയപ്പെടുന്നു.അഞ്ചൽ പൊലീസെത്തി തുടർ നടപടിയെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pondboy
News Summary - one-year-old boy has died after falling into an pond
Next Story