Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓമനിച്ച്​ ആർക്കും...

ഓമനിച്ച്​ ആർക്കും കൊതി തീർന്നില്ല; ഉമ്മക്കൊപ്പം കുഞ്ഞ്​ അസം മടങ്ങി- സങ്കടക്കടലിൽ വീട്ടുകാർ

text_fields
bookmark_border
ഓമനിച്ച്​ ആർക്കും കൊതി തീർന്നില്ല; ഉമ്മക്കൊപ്പം കുഞ്ഞ്​ അസം മടങ്ങി- സങ്കടക്കടലിൽ വീട്ടുകാർ
cancel
camera_alt

നിജാസും സാഹിറ ബാനുവും കുട്ടികൾക്കൊപ്പം. ഇഹാൻ മുഹമ്മദി​െൻറ മടിയിൽ മുഹമ്മദ്​ അസം. മറിയം ബിന്ദ്​ മുഹമ്മദ്​ സമീപം 

കോഴിക്കോട്: കുഞ്ഞ്​ അസമിനെ കാണാനും ഓമനിക്കാനും ഉറ്റവർ കാത്തിരുന്നെങ്കിലും അവർക്കരികിലെത്തും മുമ്പ്​ അവൻ മടങ്ങി. കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച മുക്കം കാരശ്ശേരി സ്വദേശിനിയും വെള്ളിമാട്​കുന്ന്​ സ്വദേശി നിജാസി​െൻറ ഭാര്യയുമായ സാഹിറ ബാനുവും ഇളകുഞ്ഞായ ഒരു വയസുകാരൻ മുഹമ്മദ്​ അസമും ഒരു നാടിനെ തീരാവേദനയിലാഴ്​ത്തിയിരിക്കുകയാണ്​.

ഉടൻ നാട്ടിലെത്താമെന്ന്​ ഉറപ്പുനൽകി സന്തോഷത്തോടെ ഇവരെ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ കയറ്റിവിട്ട നിജാസ്​ തന്നെ തേടിയെത്തിയ ദുരന്ത വാർത്തയുടെ ​െഞട്ടലിൽനിന്ന്​ ഇനിയും മുക്​തനായിട്ടില്ല. പിച്ചവെക്കാൻ തുടങ്ങിയ കുഞ്ഞ്​ അസമും നല്ലപാതിയായ സാഹിറയും ഇനി തനിക്കൊപ്പമില്ലെന്ന യാഥാർഥ്യവുമായി ഇനിയെന്ന്​ പൊരുത്തപ്പെടുമെന്ന്​ നിജാസിനറിയുകയുമില്ല.

നിജാസും കുടുംബവും കഴിഞ്ഞ എട്ട്​ വർഷമായി ദുബൈയിലാണ്​. സാഹിറ ബാനു മൂന്നു കുട്ടികളുമായി വെള്ളിയാഴ്ച ദുബൈയിൽ നിന്നും അപകടത്തിൽ​പ്പെട്ട വിമാനത്തിൽ തിരിക്കുകയായിരുന്നു. വന്ദേ ഭാരത്​ മിഷ​െൻറ ഭാഗമായ മറ്റൊരു വിമാനത്തിൽ പിന്നീട്​ വരാനായിരുന്നു നിജാസി​െൻറ തീരുമാനം. ഇവരുടെ ഇളയ കുഞ്ഞ്​ മുഹമ്മദ്​ അസം നാട്ടിലാണ്​ ജനിച്ചത്​. പത്തുമാസം മുമ്പാണ്​ കുഞ്ഞുമായി സാഹിറ ദുബൈക്ക്​ പോകുന്നത്​.

തിരികെ ജന്മനാട്ടിലേക്കുള്ള അസമി​െൻറ യാത്ര പക്ഷേ, അന്ത്യയാത്രയായി. മക്കളുമായി സാഹിറ വീടെത്തി എന്ന സന്ദേശത്തിന്​ കാത്തു നിന്ന നിജാസിന്​ പിന്നീട്​ ലഭിച്ചത്​ കരളുപിളർത്തുന്ന വാർത്തയാണ്​. ഇവരുടെ മൂത്ത മക്കളായ എട്ടുവയസുകാരൻ ഇഹാൻ മുഹമ്മദും നാലുവയസുള്ള മറിയം ബിന്ദ്​ മുഹമ്മദിനും പരിക്കേറ്റിട്ടുണ്ട്​. ഇവർ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​.

വിഡിയോ ​േകാളുകളിലൂടെ കണ്ട പാൽപ്പുഞ്ചിരിയും കൊഞ്ചലുകളും നേരിട്ട്​ കാണാൻ കാത്തിര​ുന്ന റിട്ട.​ അധ്യാപകനായ ഉപ്പൂപ്പ മുഹമ്മദ്​ മാസ്​റ്റർക്കും ഭാര്യ സക്കീനക്കും​ മകളുടെയും പേരകുഞ്ഞി​െൻറയും മരണവാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാഹിറ ബാനുവിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അസമിനെ വിദഗ്​ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മറിയത്തെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പിന്നീട് മൈത്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

'അപകടത്തിൽപെട്ട വിമാനത്തിൽ അവരുണ്ടെന്ന്​ അറിയാമായിരുന്നു. എന്നാൽ ഏത്​ ആശുപത്രിയിലാണെന്ന്​ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി തന്നെ കുട്ടികൾ എവിടെയാണെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ്​ അവർ കോഴിക്കോ​ട്ടെ ആശുപത്രിയിലുണ്ടെന്ന്​ അറിഞ്ഞത്​. കുട്ടികൾക്ക്​ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​'- ബന്ധുവായ അസീസ്​ പറയുന്നു. ഇവർ സുഖം പ്രാപിച്ച്​ വരു​േമ്പാൾ ഉമ്മയും കുഞ്ഞനിയനും ഈ ഭൂമിയിലില്ലെന്ന്​ എങ്ങനെ പറഞ്ഞറിയിക്കുമെന്ന സങ്കടത്തിലാണ്​ ബന്ധ​ുക്കൾ.

ഭാര്യയെയും പ്രിയമകനെയും അവസാനനോക്ക്​ കാണാൻ നിജാസ്​ ശനിയാഴ്​ച രാത്രി നാട്ടിലെത്തും. പണ്ട്​ നാട്ടിലേക്ക്​ വരു​േമ്പാൾ കരിപ്പൂർ വിമാനത്താവളം അടുക്കു​േമ്പാൾ തന്നെ നാടി​െൻറ ജാലകക്കാഴ്​ചക്കായി നിജാസ്​ താഴേക്ക്​ നോക്കിയിരുന്നിരിക്കാം. ഇന്ന്​ താൻ വരുന്ന വിമാനം ലാൻഡ്​ ചെയ്യു​േമ്പാൾ നിജാസ്​ താഴേക്ക്​ നോക്കാനിടയില്ല. അവിടെയുണ്ടല്ലോ, അയാളുടെ സന്തോഷം കെടുത്തിയ ദുരന്തത്തി​െൻറ മുറിപ്പാടുകൾ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur flight accidentair crash keralakaripur air crashAzam Muhammad
Next Story