ഒാഖി: ഉയിര് പിളർത്തിയ ഒാർമകൾക്ക് ഒരാണ്ട്
text_fieldsതിരുവനന്തപുരം: തീരഗ്രാമങ്ങളുടെ ഉയിര് പിളർത്തിയ ഒാഖി ദുരന്തത്തിന് ഒരു വർഷം. കാറ്റും മഴയുമൊഴിഞ്ഞ് കടൽ ശാന്തമായെങ്കിലും തീരവാസികളുടെ മനസ്സിൽ തളംകെട്ടിയ ആധി ഇനിയും മാഞ്ഞിട്ടില്ല. പ്രഖ്യാപിച്ച സഹായം കിട്ടാത്തതിെൻറ ആവലാതികൾ, വിഫലമാണെന്ന് മറ്റുള്ളവർ പറയുേമ്പാഴും കാണാതായവർക്കായി കാത്തിരിക്കുന്നവരുടെ നെടുവീർപ്പുകൾ, കടലെടുത്ത സ്വപ്നങ്ങൾക്കു മുന്നിൽ നിസ്സഹായരായവർ... കണ്ണീർക്കാഴ്ചകൾക്ക് തീരത്ത് പഞ്ഞമില്ല.
മുന്നറിയിപ്പ് സംബന്ധിച്ച തർക്കങ്ങളും കണക്കുകളിലെ അവ്യക്തതകളും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളുമായി കളംനിറഞ്ഞവർ ക്രമേണ പിൻവലിഞ്ഞെങ്കിലും അനിശ്ചിതത്വത്തിെൻറ ജീവിതക്കടലിൽ മത്സ്യത്തൊഴിലാളികൾ പകച്ചുനിൽക്കുകയാണ്. 2017 നവംബർ 30ന് രാവിലെ 8.30നും ഉച്ചക്ക് 12നും ഇടയിലാണ് കേരള തീരത്ത് ഒാഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. നവംബർ 29ന് വൈകീട്ട് കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. ഇവരെ തേടി ഉറ്റവർ തീരത്ത് പ്രാർഥനയുമായി അലഞ്ഞ ദിനരാത്രങ്ങൾ. വ്യോമസേനയുടെ വിമാനങ്ങളും നാവികസേനയുടെ കപ്പലുകളും ഹെലികോപ്ടറുകളും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനിറങ്ങി. സംയുക്ത ദൗത്യമായ ‘സിനർജി’യിലൂടെയായിരുന്നു രക്ഷാദൗത്യം.
തീ തിന്ന് കഴിഞ്ഞവർക്ക് മുന്നിലേക്ക് വന്ന ബോട്ടുകളിലെല്ലാം പ്രിയപ്പെട്ടവരുടെ തണുത്തുറഞ്ഞ ശരീരങ്ങൾ. കടലിൽ ജീവനോടെയുള്ളവരെയെല്ലാം രക്ഷാസേന തീരത്തെത്തിച്ചു. അവിശ്വസനീയമായ അനുഭവങ്ങളാണ് തിരിച്ചെത്തിയവർക്ക് പറയാനുണ്ടായിരുന്നത്. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ, ഒപ്പമുണ്ടായിരുന്നവർ ആഴങ്ങളിലേക്ക് മറഞ്ഞ കാഴ്ചകൾ. ഇനി കടൽപ്പണിക്കില്ലെന്ന് അവരിൽ പലരും ശപഥം ചെയ്തു.
സർക്കാറും ലത്തീൻ രൂപതയുമെല്ലാം പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2000 കോടിയുടെ പാേക്കജാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. കേന്ദ്രത്തോട് 416 കോടി ആവശ്യപ്പെെട്ടങ്കിലും കിട്ടിയത് 111 കോടി മാത്രം.
കേരളത്തിൽ
- ആകെ മരണപ്പെട്ടവർ 143
- മൃതദേഹങ്ങൾ ലഭിച്ചത് 52
- കണ്ടെത്താനുള്ളത് 91
തമിഴ്നാട്ടിൽ
- ആകെ മരിച്ചവർ 144
- മൃതദേഹങ്ങൾ ലഭിച്ചത് 14
- കണ്ടെത്താനുള്ളത് 130
- പരിക്കേറ്റവർ 237
സർക്കാർ ഇടപെടൽ
- മരിച്ചവരുടെ 143 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം
- വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപവീതം
- 41 പേർക്ക് താൽക്കാലിക ജോലി
അനുസ്മരണം ഒരുക്കി ‘മാധ്യമം’
തിരുവനന്തപുരം: കേരളതീരത്ത് സംഹാര താണ്ഡവമാടിയ ഒാഖി ദുരന്തത്തിന് ഒരു വർഷം തികയുന്നവേളയിൽ അനുസ്മരണം ഒരുക്കി ‘മാധ്യമം’. ബുധനാഴ്ച രാവിലെ പൂന്തുറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഖി അനുസ്മരണസമ്മേളനവും പ്രളയമുഖത്ത് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയ പൂന്തുറ ഇടവകക്ക് സ്നേഹോപകാരവും സമർപ്പിക്കും. പൂന്തുറ ഇടവക വികാരി ഫാ. ബെബിൻസൺ ‘മാധ്യമ’ത്തിെൻറ സ്നേഹാദരം ഏറ്റുവാങ്ങും. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഓഖിയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് ‘മാധ്യമം’ പുറത്തിറക്കുന്ന സപ്ലിമെൻറ് വി.എസ്. ശിവകുമാർ എം.എൽ.എ പ്രകാശനം ചെയ്യും. വെളിച്ചം പദ്ധതി ശംഖുംമുഖം അസി. കമീഷണർ ഷാനിഖാൻ ഉദ്ഘാടനം ചെയ്യും. ‘മാധ്യമം’ ന്യൂസ് എഡിറ്റർ എം.കെ.എം. ജാഫർ പദ്ധതി വിശദീകരിക്കും.
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അക്കാദമിക് കർമപദ്ധതിയുടെ ഉദ്ഘാടനം ആർ.സി സ്കൂൾ കോർപറേറ്റ് മാനേജർ വെരി. റവ. ഫാദർ ഡൈസൺ വൈ നിർവഹിക്കും. വാർഡ് കൗൺസിലർ പീറ്റർ സോളമൻ, സെൻറ് തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജെ. സിൽവസ്റ്റർ, സെൻറ് തോമസ് എച്ച്.എസ്.എസ് എച്ച്.എം ഫ്ലോറൻസ് െഫർണാണ്ടസ്, പൂന്തുറ ഇടവക സെക്രട്ടറി ജോണി ചിന്നപ്പൻ, പി.ടി.എ പ്രസിഡൻറ് പീരുമുഹമ്മദ്, പൂന്തുറ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷംസുദ്ദീൻ, മാധ്യമം തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ. ബഷീർ, കൊല്ലം ബ്യൂറോ ചീഫ് ജോൺ പി. തോമസ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഇഗ്നേഷ്യസ് ലെയോള എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
