Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിയാസ് മൗലവി വധത്തിന്​...

റിയാസ് മൗലവി വധത്തിന്​ ഒരു വർഷം; നീതി​കാത്ത്​ കുടുംബവും നാടും

text_fields
bookmark_border
റിയാസ് മൗലവി വധത്തിന്​ ഒരു വർഷം; നീതി​കാത്ത്​ കുടുംബവും നാടും
cancel

കാസര്‍കോട്​: പഴയ ചൂരിയിലെ മദ്​റസാധ്യാപകന്‍ റിയാസ് മൗലവിയുടെ വധത്തിന്​ ഒരുവർഷം തികയുന്നു. കേസിൽ വിചാരണ തുടങ്ങിയെങ്കിലും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട്​ കുടുംബം നൽകിയ ഹരജിയിൽ വിചാരണ സ്​റ്റേ ചെയ്​തിരിക്കുകയാണ്​. 

മാർച്ച് 20ന്​ പുലർച്ചയാണ് പഴയ ചൂരിയിലെ മദ്​റസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ പള്ളിക്കകത്തുെവച്ച് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആർ.എസ്​.എസ്​ പ്രവർത്തകരായ അജേഷ് എന്ന അപ്പു, നിതിൻ, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികൾ. പള്ളിയോടടുത്ത മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്​ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന്​  കുറ്റപത്രത്തിലുണ്ടെങ്കിലും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല. കേസിൽ ഗൂഢാലോചനയുണ്ടെന്ന വാദം പൊലീസ്​ മുഖവിലക്കെടുത്തില്ല. മദ്യലഹരിയിലുണ്ടായ കൊലപാതകമെന്നാണ്​ പൊലീസ്​ വാദം. എട്ടു മാസംമുമ്പാണ്​ കേസി​​​​െൻറ കുറ്റപത്രം സമർപ്പിച്ചത്.  

പള്ളിയോട് അനുബന്ധിച്ചുള്ള രണ്ട് മുറിയില്‍ ഒരു മുറിയിലാണ് റിയാസ് മൗലവി കിടന്നിരുന്നത്.  മൗലവിയുടെ മുറിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹരജി ജില്ല സെഷന്‍സ്‌ കോടതി തള്ളിയിരുന്നു. ഈ മാസം അഞ്ചിന് തുടങ്ങാനിരുന്ന വിചാരണ ഹൈകോടതി സ്​റ്റേ ചെയ്തിരിക്കുകയാണ്​. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് മൗലവിയുടെ ഭാര്യ ഹൈകോടതിയില്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

യു.എ.പി.എ ചേർക്കേണ്ട സംഭവമാണ് ചൂരിയിൽ നടന്നതെന്ന്​ അഡ്വ. സി. ഷുക്കൂർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഖത്തീബാണ് സംഭവത്തിലെ പ്രധാന സാക്ഷി. ഐ.പി.സി 302 (കൊലപാതകം), 153A (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്​ഥാപനങ്ങളിലേക്ക്​ അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവെക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsriyas moulavi murder casemalayalam newsKasaragod News
News Summary - one Year completed Riyas Moulavi Murder-Kerala news
Next Story