നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്
text_fieldsകൊച്ചി: മലയാളത്തെ ഞെട്ടിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്സ്. ദിലീപ് എന്ന ജനപ്രിയതാരത്തെ വെള്ളിത്തിരയുടെ തിളക്കത്തിൽനിന്ന് ജയിലഴികൾക്കുള്ളിലെത്തിച്ച കേസ് വിചാരണ ഘട്ടത്തിൽ എത്തിനിൽക്കുേമ്പാഴും രാജ്യത്തെ ആദ്യ ക്വേട്ടഷൻ മാനഭംഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തിൽ നാടകീയതകൾ അവസാനിക്കുന്നില്ല.
പുതിയ ചിത്രത്തിെൻറ ജോലികൾക്കായി നടി തൃശൂരിൽനിന്ന് ഒൗഡി കാറിൽ കൊച്ചിയിലേക്ക് വരുന്നതിനിടെ 2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
നടിയുടെ കാറിൽ കടന്നുകയറി രണ്ടു മണിക്കൂറോളം പലവഴി കറങ്ങുന്നതിനിടെ അവരെ ക്രൂരമായി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണു കേസ്. തൊട്ടടുത്ത ദിവസങ്ങളിൽ ഡ്രൈവർ മാർട്ടിൻ ആൻറണി, ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ അറസ്റ്റിലായി. ഫെബ്രുവരി 23ന് പൊലീസിെൻറ കണ്ണുവെട്ടിച്ച് കീഴടങ്ങാനെത്തിയ മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ കുമാർ (പൾസർ സുനി), കൂട്ടാളി തലശ്ശേരി സ്വദേശി വിജീഷ് എന്നിവരെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിമുറിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി അങ്കമാലി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിെൻറ തുടക്കം മുതൽ ദിലീപിെൻറ പങ്ക് സംശയിക്കപ്പെട്ടിരുന്നു. ജൂൺ 24ന് മുഖ്യപ്രതി പൾസർ സുനി ദിലീപിന് എഴുതിയ കത്ത് പുറത്തുവന്നതോടെ താരത്തിെൻറ പങ്ക് വീണ്ടും ചർച്ചയായി. ജൂൺ 28ന് ദിലീപിനെയും സുഹൃത്ത് നാദിർഷയെയും 13മണിക്കൂറിലധികം ചോദ്യം ചെയ്തു വിട്ടു.
മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെ ദിലീപിന് മേൽ കുരുക്ക് മുറുകി. നടിയെ ലൈംഗികമായി ആക്രമിക്കുന്നതിെൻറ ദൃശ്യം എടുത്തുനൽകാൻ ഒന്നരക്കോടി രൂപക്കാണ് ദിലീപ് ക്വേട്ടഷൻ നൽകിയതെന്ന് സുനി വെളിപ്പെടുത്തി. ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. സ്വന്തം വീടിന് വിളിപ്പാടകലെ ആലുവ സബ്ജയിലിൽ 523ാം നമ്പർ തടവുകാരനായി 85 ദിവസം ദിലീപ് കഴിഞ്ഞു. ഇതിനിടെ, അഞ്ചു ജാമ്യാപേക്ഷകൾ കോടതി തള്ളി. ഒടുവിൽ ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ജാമ്യം. നവംബർ 22ന് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വിചാരണക്കായി കേസ് അങ്കമാലി കോടതിയിൽനിന്ന് എറണാകുളം ജില്ല സെഷൻസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്. കുറ്റപത്രത്തിൽ നിരത്തിയ തെളിവുകൾ സ്ഥാപിച്ചെടുക്കാൻ പൊലീസും പഴുതുകൾ കണ്ടെത്തിയും സാക്ഷിമൊഴികൾ അനുകൂലമാക്കിയും നിയമത്തിെൻറ വലപൊട്ടിക്കാൻ ദിലീപും കഠിനശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
