Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവടിയാറിൽ വാഹനങ്ങൾ...

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
Car accident
cancel

തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭർത്താവ് ആഷിക്കിനും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ നാലുപേർക്കു കൂടി പരിക്കേറ്റതായാണ് വിവരം.

വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. അമിതവഗേതയിൽ വന്ന കാർ ഡിവൈഡറിൽ ഇടിച്ച് കീഴ്മേൽ മറിയുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം രണ്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ചു. വഴിയാത്രക്കാരായ നവദമ്പതികളെയും വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.

അപകടം നടന്നയുടൻ നൗഷികയെ പട്ടം എസ്.യു.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആഷിക് മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ഇതര സംസ്ഥാന തൊഴിലാളിയും മറ്റൊരു യുവാവും പട്ടത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ പേരൂർക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

കുറവൻകോണം സ്വദേശിയായ മോഹൻ തോമസാണ് വാഹനം ഓടിച്ചത്. ബി.പി കുറഞ്ഞതോടെ വാഹനത്തിന്റെ നിയന്ത്രണം പോയതാണ് അപകട കാരണമെന്ന് ഇയാൾ പറയുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathCar accidetThiruvananthapuram
News Summary - One woman killed six injured after multi vehicle collission in Thiruvananthapuram
Next Story