ഭിന്നശേഷിക്കാരുടെ വായ്പകളിൽ പലിശ ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ
text_fieldsതിരുവനന്തപുരം: എൻ.ഡി.എഫ്.ഡി.സി പദ്ധതിയിൽ വായ്പയെടുത്തിട്ടുള്ള ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണമായും ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
ഇതിനുപുറമെ, പലിശത്തുകയിൽ 50 ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എൻ.ഡി.എഫ്.ഡി.സി (നാഷനൽ ദിവ്യാംഗൻ ഫിനാൻസ് ഡെവലപ്മെന്റ് കോർപറേഷൻ) പദ്ധതി പ്രകാരം വിവിധ സ്വയംതൊഴിൽ, വാഹന, ഭവന, വിദ്യാഭ്യാസ വായ്പയെടുത്തവരിൽ ഭൂരിഭാഗവും തീവ്ര ഭിന്നശേഷിയുള്ളവരോ ബി.പി.എല്ലുകാരോ ആണ്.
വായ്പക്കാലാവധി കഴിഞ്ഞ ഗുണഭോക്താക്കളുടെ വായ്പക്കുടിശ്ശികയിൽ പിഴപ്പലിശ പൂർണമായും ഒഴിവാക്കി, പലിശത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ചാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

