Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ​ഴ​ഞ്ഞ് നീ​ങ്ങി ‘ഒ​രു...

ഇ​ഴ​ഞ്ഞ് നീ​ങ്ങി ‘ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി

text_fields
bookmark_border
ഇ​ഴ​ഞ്ഞ് നീ​ങ്ങി ‘ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി
cancel

തൊ​ടു​പു​ഴ: സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​ന്റെ ‘ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം’ പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത് 27 ഗ്രൗ​ണ്ടു​ക​ൾ മാ​ത്രം. സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​വാ​ര​മു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 124, ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 30, മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 36 എ​ന്നി​ങ്ങ​നെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 190 ക​ളി​സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ് മു​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. 73 ക​ളി​സ്ഥ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. 48 ഗ്രൗ​ണ്ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി‍യാ​യി. 20 പ്ര​വ​ർ​ത്തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ഭ​ര​ണാ​നു​മ​തി​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല ക​ല​ക്ട​ർ​മാ​ർ​ക്കോ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​ർ​ക്കോ സ​മ​ർ​പ്പി​ച്ച​താ​യും രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 23 പ്ര​വൃ​ത്തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. 147 പ്ര​വൃ​ത്തി​ക​ള്‍ക്ക് 139.36 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു കോ​ടി ചെ​ല​വി​ൽ ഫു​ട്ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, വോ​ളി​ബാ​ൾ കോ​ർ​ട്ടു​ക​ൾ, ഓ​പ​ൺ ജിം​നേ​ഷ്യം, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ വാ​ദം.

ഇ​തി​നാ​യി കാ​യി​ക വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ഫ​ണ്ട് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ളി​ക്ക​ളം എ​ന്ന​താ​യി​രു​ന്നു ഉ​ദ്ഘാ​ട​ന വേ​ള​യി​ലെ അ​വ​കാ​ശ വാ​ദം. എ​ന്നാ​ൽ പ​ദ്ധ​തി സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ കാ​യി​ക വ​കു​പ്പി​ന് വീ​ഴ്ച പ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports keralaprojectPanchayat
News Summary - One Playground in One Panchayat' project moves at a snail's pace
Next Story