കലൂരിൽ കാന പണിയുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു
text_fieldsകൊച്ചി: കലൂരില്‍ ഓവുചാലിന്‍റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ആന്ധ്രാ ചിറ്റൂർ സ്വദേശി ധൻപാലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു ഇതര സംസ്ഥാന തൊഴിലാളിതളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണായിരുന്നു അപകടം. ഫയര്‍ഫോഴ്സും പൊലീസും ചേർന്ന് കോൺക്രീറ്റ് പാളി മുറിച്ചെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ രണ്ടു തൊഴിലാളികളുടെ കാല്‍ കുടുങ്ങിപ്പോയിരുന്നു. ഒരു മണിക്കൂറോളം നേരത്തെ കഠിന ശ്രമത്തിനിടെയാണ് ഇവരെ രക്ഷിച്ചത്.
ഇവരെ പുറത്തെത്തിച്ച ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂര്‍ കൊണ്ട് ഓരോരുത്തരെയായി പുറത്തെടുക്കാനായി. എന്നാല്‍ എന്നാൽ ധൻപാലിനെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ അഗ്നിശമനസേന പിന്നീട് പുറത്തെടുത്തത്. വീട്ടുകാർ നടത്തിയ അനധികൃത നിർമാണമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

