Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാളിന്റെ സീലിങ് തകർന്ന് നാലാം നിലയിൽനിന്ന് വീണ് ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
മാളിന്റെ സീലിങ് തകർന്ന് നാലാം നിലയിൽനിന്ന് വീണ് ജീവനക്കാരൻ മരിച്ചു
cancel

മുക്കം: മാളിന്റെ സീലിങ് തകർന്ന് നാലാം നിലയിൽ നിന്ന് വീണ് ജീവനക്കാരൻ മരിച്ചു. ഓമശ്ശേരി വെളിമണ്ണ കാളിയേടത്ത് കുന്നുമ്മൽ പരേതനായ കറുപ്പന്റെ മകൻ ബാബുരാജാണ് (54) മരിച്ചത്.

ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മാൾ ഓഫ് മുക്കം എന്ന സ്ഥാപനത്തിലെ ഇലക്ട്രീഷനായ ബാബുരാജ് സ്പീക്കർ നന്നാക്കുന്നതിനായി നാലാം നിലയോട് ചേർന്ന ഭാഗത്തെ സീലിങ്ങിൽ കയറിയതായിരുന്നു. സീലിങ് തകർന്ന് കോണിപ്പടിയുടെ ഭാഗത്തെ ഒഴിവിലൂടെ താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: തങ്ക, മകൾ: ഹിമ (കാനഡ). മാതാവ്: സരോജിനി. സഹോദരങ്ങൾ: പുഷ്പ, ഷീബ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One person died after the fiber ceiling of Mukkat Mall collapsed
Next Story