Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് സമീപം കിടന്നുറങ്ങിയയാൾ വെന്തു മരിച്ചു VIDEO

text_fields
bookmark_border
മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് സമീപം കിടന്നുറങ്ങിയയാൾ വെന്തു മരിച്ചു VIDEO
cancel

അമ്പലവയൽ: വയനാട് അമ്പലവയലിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഇന്നലെ രാത്രി 11 ഓടെ തീ പിടിച്ചത്.

ചുള്ളിയോട് ടൗണിന് സമീപമുള്ള ചന്തക്ക് സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപം കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ എന്ന് നാട്ടുകാർ പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുൽത്താൻബത്തേരി അഗ്നി രക്ഷാ യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി നടത്തിയ പരിശോധനയിലാണ് ഭാസ്കരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One person died after a garbage dump caught fire
Next Story