Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
karippoor smuggling
cancel
camera_alt

കരിപ്പൂരിൽ സ്വർണക്കടത്ത്​ സംഘം സഞ്ചരിച്ച കാർ. ഇവർ ഇടിച്ചുതെറിപ്പിച്ച ഡി.ആർ.​െഎ ഉദ്യോഗസ്ഥര​ുടെ ബൈക്ക്​ സമീപം

Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ സ്വർണക്കടത്ത്​ സംഘം ഡി.ആർ.​െഎ ഉ​ദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു; രണ്ടുപേർക്ക്​ പരിക്ക്​, ഒരാൾ പിടിയിൽ

text_fields
bookmark_border

കരിപ്പൂര്‍: രഹസ്യവിവരത്തെ തുടര്‍ന്ന് സ്വര്‍ണം പിടികൂടാനെത്തിയ ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ ഇൻറലിജൻസ്​ (ഡി.ആർ.​െഎ) ഉ​േദ്യാഗസ്ഥരെ സ്വർണക്കടത്ത്​ സംഘം കാറിടിച്ച്​ തെറിപ്പിച്ചു. രണ്ട്​ ഡി.ആർ.​െഎ ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിനെത്തുടർന്ന്​ ഒരാൾ പിടിയിലായി.

രണ്ടാമത്തെയാൾ ഒാടി രക്ഷപ്പെട്ടു. പിടിയിലായയാളിൽനിന്ന്​ ഒരു കോടിക്ക്​ മുകളിൽ വില വരുന്ന മൂന്നു കിലോഗ്രാം സ്വർണം പിടികൂടി. പരിക്കേറ്റ ഡി.ആർ.​െഎ ഇൻസ്​പെക്​ടർ ആൽബർട്ട് ജോർജ്​​, ഡ്രൈവർ നജീബ്​ എന്നിവരെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്​ മുക്കം സ്വദേശി നിസാറാണ്​ പിടിയിലായത്​. അരീക്കോട്​ പത്തനാപുരം സ്വദേശി ഫസലുറഹ്​മാനാണ്​ രക്ഷപ്പെട്ട​െതന്ന്​ പൊലീസ്​ അറിയിച്ചു​. ഇയാളു​െട സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്​. കൊലപാതകശ്രമത്തിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കൊണ്ടോട്ടി പൊലീസ്​ കേസെടുത്തു. പിടിയിലായ നിസാറും കോഴിക്കോട്ട്​ ചികിത്സയിലാണ്​.

ഞായറാഴ്​ച രാവിലെ ഒമ്പതോടെ കരിപ്പൂർ ഹജ്ജ്​ ഹൗസിന്​ സമീപത്താണ്​ സംഭവം. കോഴിക്കോട്​ വിമാനത്താവളം വഴി കടത്തിയ സ്വർണവുമായി പോകുന്നതിനിടെയാണ്​ ഇവരെ പിടികൂടാൻ ഡി.ആർ.​െഎ ഉദ്യോഗസ്ഥർ ശ്രമിച്ചത്​. ഒരാഴ്​ചയായി ഇരുവരും ഡി.ആർ.​െഎ നിരീക്ഷണത്തിലായിരുന്നു.

വിമാനത്താവളത്തിൽനിന്ന്​ സ്വർണം കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഇത്​ സാധിക്കാതെ വന്നതോടെയാണ്​ സ്വർണവുമായി പോകു​േമ്പാൾ പിടികൂടാൻ ശ്രമിച്ചത്​. ഞായറാഴ്​ച പുലർച്ചെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നിന്നുള്ള യാത്രാക്കാരനെത്തിച്ച​ സ്വർണം വിമാനത്താവളത്തിലെ പാർക്കിങ്​ ഏരിയയിൽ വെച്ചാണ്​ കൈമാറിയതെന്നാണ്​ നിഗമനം.

സ്വർണക്കടത്ത്​ സംഘം സഞ്ചരിച്ച കാർ അന്വേഷണസംഘം പിന്തുടരുകയും മറ്റൊരു സംഘം ഉദ്യോഗസ്ഥർ റോഡരികിൽ കാത്തുനിൽക്കുകയുമായിരുന്നു. കാത്തുനിന്നവർ കൈ കാണിച്ചെങ്കിലും നിർത്താതെ മു​ന്നോ​ട്ടുപോയ സ്വർണക്കടത്ത്​ സംഘത്തി​െൻറ കാർ ഇടത്തോ​ട്ടെടുത്തു. ഇതോടെ പിറകിൽ വന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു.

അൽപദൂരം മുന്നോട്ടുപോയ കാർ നിയന്ത്രണം നഷ്​ടമായി മരത്തിലിടിച്ച്​ നിന്നു. ഉടൻ രണ്ടുപേരും ഒാടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർക്ക്​​ ഒരാളെ മാത്രമേ പിടികൂടാൻ സാധിച്ചുള്ളൂ. പിന്നീട്​ നടത്തിയ പരിശോധനയിലാണ്​ സ്വർണം കണ്ടെടുത്തത്​. അപകടത്തിൽ ഡി.ആർ.​െഎയുടെ കാറിനും ബൈക്കിനും കേടുപാട്​ സംഭവിച്ചു​. ആറുപേരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingbike accidentkarippoor airport
News Summary - one person arrested in karippoor for gold smuggling and bike accident
Next Story