Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​വീ​ട്ട​മ്മ​യെ...

​വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ക്വ​ട്ടേഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
​വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ക്വ​ട്ടേഷ​ൻ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ
cancel

ഇ​ര​വി​പു​രം: ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച ബൈ​ക്കു​ക​ളി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​സം​ഘ​ത്തി​ൽ​െ​പ​ട്ട ഒ​രാ​ളെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. സം​ഘ​ത്തി​ൽ​െ​പ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

കൊ​ല്ലം ഡി​പ്പോ പു​ര​യി​ടം സി.​ആ​ർ.​എ ന​ഗ​ർ 205 മു​നി​സി​പ്പ​ൽ ഫ്ലാ​റ്റി​ൽ അ​നീ​ഷ്(31) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 19ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ മു​ണ്ട​യ്ക്ക​ലി​ലാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​മ്പ​തം​ഗ സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ൾ കാ​ട്ടി വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. നി​ര​വ​ധി നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

കോ​ള​ജ് ജ​ങ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ കെ. ​വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ദീ​പു, ജി.​എ​സ്.​ഐ ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ രാ​ജേ​ഷ് കു​മാ​ർ, മ​നോ​ജ്, മ​നാ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestquotation team
News Summary - One of the members of the quotation team who threatened the housewife has been arrested
Next Story