Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ സഹോദരങ്ങളിൽ ഒരാളെ രക്ഷപ്പെടുത്തി; അനുജനെ കാണാനില്ല

text_fields
bookmark_border
aroor kumbalam bridge 8967786
cancel

അരൂർ (ആലപ്പുഴ): അരൂർ-കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ സഹോദരങ്ങളിൽ ജ്യേഷ്ഠനെ രക്ഷപ്പെടുത്തി. അനുജന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അരൂർ പഞ്ചായത്ത് 19ാം വാർഡിൽ കോന്തംവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന ചെറിയാൻ ഡാനിയലിന്റെ മക്കളായ സോജി ചെറിയാൻ (38), അനുജൻ സോണി ചെറിയാൻ (33) എന്നിവരാണ് കായലിൽ ചാടിയത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

സോജി ചെറിയാനെ പാലത്തിൻറെ താഴെ കായലിൽ മീൻ പിടിക്കുകയായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തി. അനുജൻ സോണി ചെറിയാനെ കാണാതായി. രാത്രിയിൽ ഏറെ നേരം നാട്ടുകാരും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ സ്കൂബസംഘവും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നു. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കുടുംബവഴക്കിനെ തുടർന്നാണ് ഇരുവരും കായലിൽ ചാടിയതെന്ന് പറയപ്പെടുന്നു. അവിവാഹിതനാണ് കാണാതായ സോണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One of the brothers who jumped into the lake from the Aroor-Kumbalam bridge was rescued.
Next Story