ജ്വല്ലറിയിൽ നിന്നും സ്വർണമാല മോഷ്ടിച്ച പ്രതികളിൽ ഒരാൾ പിടിയിൽ
text_fieldsആലപ്പുഴ: മുല്ലക്കലിലെ ജ്വല്ലറിയിൽ നിന്നും മാല മോഷ്ടിച്ച പ്രതികളിൽ ഒരാൾ പൊലിസ് പിടിയിലായി. എറണാകുളം സൗത്ത് പറവൂർ ഇലുക്കാട് വീട്ടിൽ ഇ.ആർ.ശ്രീരാജ് (26) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്നാം തീയതി ഉച്ചക്ക് ഒരു മണിയോടെ സ്വർണം വാങ്ങാൻ എന്ന വ്യാജന ബൈക്കിൽ എത്തിയ രണ്ട് അംഗ സംഘം ഒരു പവൻ തൂക്കമുള്ള മലയുമായി കടന്നു കളയുകയായിരുന്നു.
മോഷണത്തിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് കടന്ന് കളഞ്ഞ പ്രതി പിന്നീട് എറണാകുളത്ത് എത്തിയതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. കൂട്ടുപ്രതി ഉടൻ പിടിയിലാകുമെന്നും സി.സി ടി.വി നിരീക്ഷണത്തിലൂടെയും നിരവധി വാഹനങ്ങൾ പരിശോധിച്ചതിലൂടെയുമാണ് പ്രതിയെ പിടിക്കാൻ സഹായകമായതെന്നും പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം ഉൾപ്പടെ അനവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാൾ.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ എസ്. ഐ റിജിൻ തോമസിെൻറ നേതൃത്വത്തിൽ പൊലീസ് ഓഫിസർമാരായ വി.കെ. ബിനുമോൻ, വികാസ് ആന്റണി,എൻ.എസ്. ശ്യാം. എൻ.എസ്. വിഷ്ണു, ശ്യാം, സാഗർ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.