ഒറ്റ തെരഞ്ഞെടുപ്പ്: എതിർപ്പറിയിച്ചെന്ന് മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടേത് തട്ടിക്കൂട്ടിയ റിപ്പോർട്ടാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
രാംനാഥ് കമ്മിറ്റി ആരെയും വിളിക്കുകയോ അഭിപ്രായം പറയാൻ സമയം നൽകുകയോ ചെയ്തിട്ടില്ല. മറ്റു വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമം. ഈ വിഷയത്തിൽ മുസ്ലിം ലീഗ് പറയേണ്ട ഇടങ്ങളിൽ നിലപാട് പറഞ്ഞിട്ടുണ്ട്.
ലോ കമീഷനിലും തെരഞ്ഞെടുപ്പ് കമീഷനിലും ലീഗ് പ്രതിനിധികൾ എതിർപ്പറിയിച്ചിട്ടുണ്ട്. കോൺഗ്രസടക്കം പ്രധാന ദേശീയ പാർട്ടികൾ ഇത് ഗൗരവമായെടുത്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

