Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തെ...

സംസ്ഥാനത്തെ കുഞ്ഞുങ്ങള്‍ക്ക് ഒരു വാക്‌സിന്‍ കൂടി

text_fields
bookmark_border
Vaccination
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ കു​ഞ്ഞു​ങ്ങ​ള്‍ക്കാ​യി പു​തി​യൊ​രു വാ​ക്‌​സി​നേ​ഷ​ന്‍ കൂ​ടി ന​ൽ​കു​ന്നു. യൂ​നി​വേ​ഴ്‌​സ​ല്‍ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ള്‍പ്പെ​ടു​ത്തി​യ ന്യൂ​മോ​കോ​ക്ക​ല്‍ കോ​ണ്‍ജു​ഗേ​റ്റ് വാ​ക്‌​സി​ന്‍ (പി.​സി.​വി) ആ​ണ് ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല വാ​ക്‌​സി​നേ​ഷ​ന്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജി​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍ തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ക്കും. ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ ദി​നം മു​ത​ല്‍ ഇ​ത്​ ല​ഭ്യ​മാ​കും ന്യൂ​മോ​കോ​ക്ക​ല്‍ രോ​ഗ​ത്തി​നെ​തി​രെ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. മ​റ്റ് വാ​ക്‌​സി​നു​ക​ൾ​ക്കൊ​പ്പം​ പി.​സി.​വി ന​ല്‍കി​യാ​ല്‍ മ​തി.

ആ​ദ്യ ഡോ​സ് എ​ടു​ക്കാ​നു​ള്ള ഉ​യ​ര്‍ന്ന പ്രാ​യ​പ​രി​ധി ഒ​രു വ​യ​സ്സാ​ണ്. ഒ​ന്ന​ര​മാ​സ​ത്തെ ആ​ദ്യ ഡോ​സി​ന് ശേ​ഷം മൂ​ന്ന​ര, ഒ​മ്പ​ത്​ മാ​സ​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കേ​ണ്ട​ത്. സ്‌​ട്രെ​പ്‌​റ്റോ കോ​ക്ക​സ് ന്യു​മോ​ണി​യ അ​ഥ​വ ന്യൂ​മോ​കോ​ക്ക​സ് എ​ന്ന രോ​ഗാ​ണു പ​ര​ത്തു​ന്ന ഒ​രു​കൂ​ട്ടം രോ​ഗ​ങ്ങ​ളെ​യാ​ണ് ന്യൂ​മോ കോ​ക്ക​ല്‍ രോ​ഗം എ​ന്ന് വി​ളി​ക്കു​ന്ന​ത്. ന്യൂ​മോ​ണി​യ, മെ​നി​ന്‍ജൈ​റ്റി​സ് രോ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ കു​ഞ്ഞു​ങ്ങ​ള്‍ക്ക് വാ​ക്‌​സി​ന്‍ സം​ര​ക്ഷ​ണം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babyvaccine
News Summary - One more vaccine for babies in the state
Next Story