യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാൾകൂടി അറസ്റ്റിൽ
text_fieldsസിജോ
തോമസ്
പാലാ: കടംകൊടുത്ത പണം തിരികെ ചോദിച്ച യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഭരണങ്ങാനം ഇളനാട് വാഴക്കാലായിൽ വീട്ടിൽ സിജോ തോമസിനെയാണ് (27) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം പാലാ സ്വദേശികളായ യുവാക്കളെ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും ഹെൽമെറ്റ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
യുവാക്കൾ കടം നൽകിയ പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമം. ഭരണങ്ങാനം സ്വദേശികളായ ബിനീഷ്, അനൂപ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

