Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ
cancel
camera_alt

ജിബിൻജോൺ

തി​രു​വ​ല്ല: 13 കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​രു യു​വാ​വ്​​കൂ​ടി അ​റ​സ്റ്റി​ൽ. കു​ന്ന​ന്താ​നം പാ​ല​ക്കാ​ത്ത​കി​ടി മ​ഠ​ത്തി​ൽ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ജി​ബി​ൻ ജോ​ണി​നെ​യാ​ണ്​ (ഇ​ട്ടി -26) അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റു​മാ​സം മു​മ്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​തി​ന്​ പി​ന്നാ​ലെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി മെ​ന​ഞ്ചൈ​റ്റി​സ് ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന്​ വ്യ​ക്ത​മാ​യ​ത്.

കീ​ഴ്​​വാ​യ്പൂ​ര്​ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കു​മ​ളി തോ​ട്ട​ക്കാ​ട് വി​ല്ലേ​ജി​ൽ കൈ​ലാ​സ മ​ന്ദി​ര​ത്തി​ൽ വി​ഷ്ണു സു​രേ​ഷ് (26) അ​റ​സ്റ്റി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ജൂ​ൺ 20ന്​ ​തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​സ് ഏ​റ്റെ​ടു​ത്തു. സാ​ക്ഷി​മൊ​ഴി​ക​ളും പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ​ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ജി​ബി​ൻ ജോ​ണി​ലേ​ക്ക്​ എ​ത്തി​യ​ത്.

പി​ടി​യി​ലാ​യ ജി​ബി​ൻ ജോ​ണി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന്​ 20ല​ധി​കം പെ​ൺ​കു​ട്ടി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​ട​ക്കം ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി എ​സ്. അ​ഷാ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingarrest
News Summary - One more person was arrested in the case of molesting the girl
Next Story