മൂരാട് വാഹനാപകടം ഒരാൾ കൂടി മരിച്ചു
text_fieldsവടകര: മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. വടകര ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യനാഥൻ (66) ആണ് മരിച്ചത്. സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ച് ആയി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 3.15ഓടെയായിരുന്നു അപകടം.
മാഹിയിൽനിന്ന് വിവാഹം കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വരന്റെ വീട്ടിലേക്ക് വധുവിനെ സന്ദർശിക്കാൻ പോയ ആറംഗ സംഘം സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി -50), അഴിയൂർ കോട്ടാമല കുന്നുമ്മൽ ‘സ്വപ്നം’ വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് നേരത്തേ മരിച്ചത്. ഗുരുതര പരിക്കേറ്റ സത്യനാഥൻ, ചന്ദ്രി എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
റിട്ട. ഇന്ത്യൻ ബാങ്ക് ജീവനക്കാരനാണ് സത്യനാഥൻ. പരേതരായ കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സുനീതി. മക്കൾ: സരുൺനാഥ്, സനീഷ, ശ്രുതി. മരുമക്കൾ: അഖില, അജയ് കുമാർ (ഏറാമല). സഹോദരങ്ങൾ: രതീശൻ, സുശീല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

