Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് അതിർത്തിയിൽ...

കാസർകോട് അതിർത്തിയിൽ ചികിത്സകിട്ടാതെ വീണ്ടും മരണം

text_fields
bookmark_border
കാസർകോട് അതിർത്തിയിൽ ചികിത്സകിട്ടാതെ വീണ്ടും മരണം
cancel

കാസർകോട്​​: കർണാടക അതിർത്തി തുറന്നെങ്കിലും ചികിത്സ വൈകിയതിനാൽ വീണ്ടുമൊരാൾ മരിച്ചു. ഉപ്പള സ്വദേശി അബ്​ദുൽ സലീമാണ്​ മരിച്ചത്​.​ ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്നു ഇ​േദ്ദഹം. രോഗിയെ കൊണ്ടുപോകാൻ കടുത്ത നിബന്ധനകളാണ് ​ തലപ്പാടി അതിർത്തിയിൽ പൂർത്തീകരിക്കാനുള്ളത്​. സർക്കാറിൻെറ ഉടമസ്​ഥയിലുള്ള ആംബുലൻസിൽ മാത്രമേ യാത്ര പാടുള്ളൂ.

കാസർകോട്ട്​​ ചികിത്സ ലഭ്യമല്ല, കണ്ണൂർ എത്താൻ സാധിക്കില്ല, കോവിഡ്​ ബാധിതനല്ല തുടങ്ങിയ കാര്യങ്ങൾ എഴുതിനൽകി വേണം മംഗളൂരുവിലെ ആശുപത്രികളിലേക്ക്​ യാത്ര തുടരാൻ. ഇതിന്​ പുറമെ ഡോക്​ടർമാരടങ്ങുന്ന സംഘത്തിൻെറ വിദഗ്​ധ പരിശോധനയുമുണ്ട്​.

ചികിത്സ വൈകിയതിനാൽ കാസർകോട്ട്​ ഇതുവരെ 13 പേർ രോഗികളാണ്​ മരിച്ചത്​. പൂർണമായും അടച്ചിരുന്ന അതിർത്തി സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കഴിഞ്ഞദിവസമാണ്​ ഭാഗികമായി തുറന്നത്​. അതിർത്തി തുറന്നശേഷം മരിക്കുന്ന ആദ്യ വ്യക്​തിയാണ്​ ഇദ്ദേഹം.

കേ​ര​ള-​ക​ർ​ണാ​ട​ക മെ​ഡി​ക്ക​ൽ സം​ഘം അ​തി​ർ​ത്തി​വ​ഴി ക​ട​ത്തി​വി​ടു​ന്ന രോ​ഗി​ക​ളെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ തി​രി​ച്ച​യ​ക്കു​ന്നതായും പരാതി ഉയർന്നിരുന്നു. അ​തി​ർ​ത്തി തു​റ​ന്ന്​ രോ​ഗി​ക​ളെ ക​ട​ത്തി​വി​ടാ​ൻ ന​ട​പ​ടി​യാ​രം​ഭി​ച്ച ആ​ദ്യ​ദി​വ​സം ര​ണ്ട്​ രോ​ഗി​ക​ളെ​യാ​ണ്​ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തി​രി​ച്ച​യ​ച്ച​ത്. ഒ​ന്ന്​ ചി​കി​ത്സാ​നി​ഷേ​ധ​മാ​ണെ​ങ്കി​ൽ മ​റ്റൊ​ന്ന്​ ചി​കി​ത്സ​യി​ലു​ള്ള അ​വ​ഗ​ണ​ന​യാ​ണ്.

കാസർകോ​െട്ട രോഗികൾക്ക് ചികിൽസ നൽകുന്നതിന് സർക്കാർ ബദൽ മാർഗം അന്വേഷിക്കുന്നുണ്ട്​. രോഗികളെ എയർ ആംബുലൻസിൽ കൊച്ചിയിലോ കോഴിക്കോടോ എത്തിക്കുന്നത് പരിഗണനയിലാണ്​.

ഇക്കാര്യത്തിൽ കാസർകോട്, കോഴിക്കോട്, കൊച്ചി കലക്ടർമാരോടും ഡി.ജി.പിയോടും റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka border death
News Summary - one more person died in thalappadi border
Next Story