കാറും 1.78 കോടി രൂപയും കവർന്ന സംഭവം: യുവാവ് പിടിയിൽ
text_fieldsമുണ്ടൂർ: കാറും 1.78 കോടി രൂപയും കവർന്ന കേസ്സിലെ പ്രതിയായ ഒരു യുവാവ് കൂടി പൊലീസിൻ്റെ പിടിയിലായി. വടക്കഞ്ചേരി ചീനിക്കോട് വീട്ടിൽ ഹുസൈൻ ബാബു എന്ന ബാബു (38) ആണ് വടക്കഞ്ചേരിയിൽ വെച്ച് പൊലീസ് പിടിയിലായത്. കവർച്ച സംഘത്തിൽ നേരിട്ട് പങ്കെടുത്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.പ്രതി യിൽ നിന്നും അര ലക്ഷം രൂപയും കവർന്ന പണം ഉപയോഗിച്ച് വാങ്ങിയ ഒരു പവൻ സ്വർണ്ണമാലയും പൊലീസ് പിടിച്ചെടുത്തു.
മു ണ്ടൂർ എഴക്കാട് താടിക്കാരൻമാരിൽ വീട്ടിൽ സുരേഷ് എന്ന കുന്നപ്പുള്ളി സുര (32), പുതുപ്പരിയാരം നൊട്ടൻപാറ വീട്ടിൽ മനോജ് (34), പുതുപ്പരിയാരം തെക്കേ പറമ്പ് വീട്ടിൽ ഷിബുമോൻ (30), ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29),ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39) ,.മുണ്ടൂർ കയറം കോട് സുജിത്ത് (23), മുണ്ടൂർ പൂതനൂർ കോലോത്തൊടി പ്രശാന്ത്(27) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
ജൂൺ 17ന്ഉച്ച 11.50 ന് തമിഴ്നാട് സ്വദേശികളായ ബഷീർ (46), ധ മീൻ (44) അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ വേലിക്കാട് പാലത്തിൽ പിക്കപ്പ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കിയ ശേഷം കാറും പണവും തട്ടിയെടുക്കുകയായിരുന്നു. കാറും പണവും പിന്നീട് ഉപേക്ഷിച്ച നിലയിൽ തോലന്നൂരിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.. കവർച്ചക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പൊലീസ് പിടികൂടി. മറ്റ് പ്രതികളിൽ നിന്ന് 10 ലക്ഷം രൂപ, കവർന്ന പണം ഉപയോഗിച്ച രണ്ട് വാഹനങ്ങൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കവർച്ച സംഘത്തിലെ ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കോങ്ങാട് എസ്.എച്ച്.ഒ.കെ.ആർ.രഞ്ജിത്ത് കുമാർ, എസ്.ഐ.കെ.മണികണ്ഠൻ, എ.എസ്.ഐ.എസ്.മേശ്, എസ്.സി.പി.ഒ.സാജിദ്, സി.പി.ഒ.മാരായ ദാമോദരൻ, ഉല്ലാസ് കുമാർ, കൃഷ്ണകുമാർ ,ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

