Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറി ഉടമ ദീപുവിനെ കൊല്ലാൻ ആയുധം വാങ്ങി നൽകിയ രണ്ടാം പ്രതി പിടിയിൽ

text_fields
bookmark_border
Deepu Murder Case
cancel
camera_alt

കൊല്ലപ്പെട്ട എസ്. ദീപു

പാറശാല: കളിയിക്കാവിളയിലെ ക്വാറി ഉടമ എസ്. ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. രണ്ടാം പ്രതി പാറശാല സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. പാറശാലയിൽ നിന്നാണ് സുനിലിനെ കളിയിക്കാവിള പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദീപുവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ മലയം ചൂഴാറ്റുകോട്ട അമ്പിളിയുടെ സുഹൃത്താണ് സുനിൽ കുമാർ. പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനങ്ങൾ നടത്തുന്ന സുനിലാണ് കൊലപാതകത്തിന് വേണ്ട ആ‍യുധങ്ങൾ വാങ്ങി നൽകിയതെന്നാണ് പൊലീസ് പറയുന്നത്.

കൂടാതെ, ഒന്നാം പ്രതി അമ്പിളിയെ കളിയിക്കാവിളയിൽ എത്തിച്ചതും സുനിലാണെന്ന് പറയുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കേസിലെ കൂട്ടുപ്രതിയായ പുങ്കുളം സ്വദേശി പ്രതീപ് ചന്ദ്രനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ക​ളി​യി​ക്കാ​വി​ള പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന് ഏ​ക​ദേ​ശം 200 മീ​റ്റ​ര്‍ മാ​റി​യാ​ണ് കാ​റി​ല്‍ ദീ​പു​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ട​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One more person arrested in case of murder of quarry owner Deepu
Next Story