Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ ഒരാൾക്കു കൂടി ഒമിക്രോൺ

text_fields
bookmark_border
മലപ്പുറത്ത് ഒരാൾക്ക് രോഗമുക്തി
കേരളത്തിൽ ഒരാൾക്കു കൂടി ഒമിക്രോൺ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് രോഗബാധ കണ്ടെത്തിയത്. സെൻറിനല്‍ സര്‍വയന്‍സിന്‍റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അയല്‍വാസിയായ വിദ്യാര്‍ഥിയുടെ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു.

ഒക്‌ടോബര്‍ ഒമ്പതിനാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പിതാവ് മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി. മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്നയാളെ പന്ത്രാണ്ടമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more omicron case in kerala
Next Story