Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറിന്റെ വിഷുക്കൈനീട്ടം; ക്ഷേമ പെൻഷന്റെ ഒരു ഗഡു കൂടി അനുവദിച്ചു, പണം ഉടൻ കൈകളിലെത്തും

text_fields
bookmark_border
Welfare Pension
cancel

തിരുവനന്തപുരം: ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുമ്പ് വിതരണം ചെയ്യാൻ തീരുമാനിച്ച് സർക്കാർ. അതിനായി 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അടുത്ത ആഴ്ച മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. തീരുമാനിച്ച്

26 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. അക്കൗണ്ട് വഴിയല്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. വിഷുവിന് മുമ്പ് എല്ലാവർക്കും ക്ഷേമ പെൻഷൻ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം ആളുകളാണ് ക്ഷേമപെൻഷന്റെ ഗുണഭോക്താക്കൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - One more installment of welfare pension granted
Next Story