കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇടുക്കി മമ്മട്ടിക്കാനം ചന്ദനപ്പുരയിടത്തിൽ സി.വി. വിജയൻ ആണ് മരിച്ചത്. 61 വയസായിരുന്നു. കളമശേരി െമഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം അർബുദ രോഗിയായിരുന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം. അർബുദ ചികിത്സക്കിടെ കോവിഡ് ബാധിച്ച ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച ഒമ്പതുമരണം റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ചുദിവസങ്ങളായി മരണ സംഖ്യ ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും മറ്റു രോഗങ്ങളുള്ളവരാണ്.