Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ വീണ്ടും...

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം; മരിച്ചത്​ കണ്ണൂർ സ്വദേശിനി

text_fields
bookmark_border
ayisha-covid-death--62
cancel
camera_alt????

കോഴിക്കോട്​: കോവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശി ആസിയ (61)  മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ്​ മരണം എന്നാണ്​ റിപ്പോർട്ട്​. ഇവരുടെ ഭർത്താവും മക്കളും ഉൾപ്പെടെ വീട്ടിലെ ഏട്ട്​ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. മൂന്ന്​ പേർക്ക്​ തിങ്കളാഴ്​ചയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

അതേസമയം ഇവർക്ക്​ എവിടെ നിന്നാണ്​ വൈറസ്​ ബാധയുണ്ടായത്​ എന്ന്​ അധികൃതർക്ക്​ ലഭിച്ചിട്ടില്ല. സംസ്​ഥാനത്തെ ആറാമത്തെ കോവിഡ്​ മരണമാണിത്​. ഞായറാഴ്​ച കോഴിക്കോട്​ മെഡി. കോളജിൽ വയനാട്​ സ്വദേശി  കോവിഡ് ബാധിച്ച്​ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newscovidKerala News
News Summary - one more covid death in kerala
Next Story