Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ​ കോവിഡ്​...

കണ്ണൂരിൽ​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ഗൾഫിൽനിന്ന്​ വന്നയാൾക്ക്​

text_fields
bookmark_border
കണ്ണൂരിൽ​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ഗൾഫിൽനിന്ന്​ വന്നയാൾക്ക്​
cancel

കണ്ണൂർ: ജില്ലയില്‍ ഗള്‍ഫില്‍ നിന്നെത്തിയ ഒരാള്‍ക്കു കൂടി ഞായറാഴ്​ച കോവിഡ്​ ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 22ന് അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനാണ് പുതുതായി രോഗം കണ് ടെത്തിയത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 17ന് തലശ്ശേരി ജനറല്‍ ആശുപത്രിയി ല്‍ നിന്ന് സ്രവ പരിശോധനക്ക്​ വിധേയനാക്കിയിരുന്നു. ഇതോടെ കണ്ണൂർ ജില്ലയില്‍ കോവിഡ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ മൂന്നുപേർ ഞായറാഴ്​ച തലശ്ശേരി ജനറല്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക്​ മടങ്ങി.

നിലവില്‍ 5987 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും ആറുപേര്‍ ജില്ല ആശുപത്രിയിലും എട്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്മ​​െൻറ്​ സെന്ററിലും 5881 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെ ജില്ലയില്‍നിന്ന്​ 2088 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 1760 എണ്ണത്തിൻെറ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala news
News Summary - one more covid case in kannur
Next Story