സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശൂർ സ്വദേശിനി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. 63 വയസുകാരിയായ തൃശൂർ അരിമ്പൂർ സ്വദേശിനി വത്സലയാണ് മരിച്ചത്. ഈ മാസം അഞ്ചിന് അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു. മരണകാരണത്തിൽ വ്യക്തതയില്ലാത്തതിനാൽ കോവിഡ് പരിശോധനയും പോസ്റ്റുമോർട്ടവും നടത്തുകയായിരുന്നു.
പരിശോധനയിൽ പിന്നീട് േകാവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തവർ എല്ലാവരും ക്വാറൻറീനിൽ പ്രവേശിച്ചു. സെക്കൻഡറി കോണ്ടാക്ട് വഴിയായിരുന്നു ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
ഹൃദയാഘാതം വന്ന് കഴിഞ്ഞ ദിവസം മരിച്ച പെരുമ്പാവൂർ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ഇയാളുമായി സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ചു.
