അനധികൃത അവയവദാനം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsകിഴക്കമ്പലം (എറണാകുളം): വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം നടത്തിയ കേസിൽ റൂറൽ ജില്ലയിൽ ഒരാൾകൂടി അറസ്റ്റിൽ. കുന്നത്തുനാട് പെരിങ്ങാല ബൈത്തുറഹ്മ വീട്ടിൽ നജീബിന്റെ ഭാര്യ റഷീദയെയാണ് (37) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങൽപറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളികൊല്ലൂർ പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

