Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് പ്രവർത്തക​െൻറ കൊലപാതകം: ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തക​െൻറ കൊലപാതകം: ഒരാൾ കൂടി അറസ്​റ്റിൽ
cancel
camera_alt

 അറസ്റ്റിലായ ​ജാഫ​ർ, നി​സാ​ർ, സ​ലാം 

പാ​ല​ക്കാ​ട്: മ​മ്പ​റ​ത്ത് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​ത്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. പോ​പു​ല​ർ ഫ്ര​ണ്ട് യൂ​നി​റ്റ് ഭാ​ര​വാ​ഹി​യാ​യ ഒ​റ്റ​പ്പാ​ലം ചു​ന​ങ്ങാ​ട് മ​ന​ക്ക​ൽ വീ​ട്ടി​ൽ നി​സാ​റാ​ണ്​ (നി​ഷാ​ദ് -37) പേ​ഴും​ക​ര കാ​വി​ൽ​പാ​ട് റോ​ഡി​ൽ പി​ടി​യി​ലാ​യ​ത്. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​ത് നി​സാ​റാ​ണെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ക​ട​ത്താ​നു​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ളു​ടെ പേ​രും ഫോ​ട്ടോ​യും പൊ​ലീ​സ്​ വ്യാ​ഴാ​ഴ്​​ച പു​റ​ത്തു​വി​ട്ടു. കൊ​ഴി​ഞ്ഞാ​മ്പാ​റ അ​ത്തി​ക്കോ​ട് സ്വ​ദേ​ശി ജാ​ഫ​ർ സാ​ദി​ഖ് (31), നെ​ന്മാ​റ അ​ടി​പ്പെ​ര​ണ്ട സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ലാം(30) എ​ന്നി​വ​രാ​ണി​വ​ർ. ജാ​ഫ​ർ നേ​രി​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പ​റ​ഞ്ഞു.

അ​ബ്​​ദു​ൽ സ​ലാ​മാ​ണ് കാ​റോ​ടി​ച്ച​ത്. ജാ​ഫ​ർ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലും അ​ബ്​​ദു​ൽ സ​ലാം റി​മാ​ൻ​ഡി​ലു​മാ​ണ്. 34 പേ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ക​സം​ഘം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഗൂ​ഢാ​ലോ​ച​ന​യു​ൾ​പ്പെ​ടെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​വ​രെ​യും പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഉ​ട​ൻ മ​റ്റ് പ്ര​തി​ക​ളു​ടെ അ​റ​സ്​​റ്റ്​ ന​ട​ക്കു​മെ​ന്ന് എ​സ്‌.​പി പ​റ​ഞ്ഞു. ന​വം​ബ​ർ 15നാ​ണ് എ​ല​പ്പു​ള്ളി സ്വ​ദേ​ശി സ​ഞ്ജി​ത്തി​നെ അ​ക്ര​മി​സം​ഘം വെ​ട്ടി​ക്കൊ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSsanjith murder
News Summary - one more arrested for killing RSS worker
Next Story