Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യോളി മനോജ്​ വധം:...

പയ്യോളി മനോജ്​ വധം: ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
പയ്യോളി മനോജ്​ വധം: ഒരാൾ കൂടി അറസ്​റ്റിൽ
cancel

കൊച്ചി: ബി.എം.എസ്​ നേതാവായിരുന്ന പയ്യോളി താരേമ്മൽ വീട്ടിൽ സി.ടി. മനോജ്​ എന്ന പയ്യോളി മനോജിനെ (35) കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. 25ാം പ്രതി പയ്യോളി കാപ്പിരിക്കാട്ടിൽ കെ.കെ. പ്രേമനെയാണ്​ (49) സി.ബി.​െഎ തിങ്കളാഴ്​ച അറസ്​റ്റ്​ ചെയ്​തത്​. എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇൗമാസം 11 വരെ സി.ബി.​െഎയുടെ കസ്​റ്റഡിയിൽ വിട്ടു. മറ്റ്​ നാലുപേരെക്കൂടി പ്രതിചേർത്തിട്ടുണ്ട്​. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

നേരത്തേ, സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി പയ്യോളി കീഴൂർ വള്ളുപറമ്പിൽ ടി.ചന്ദു മാസ്​റ്റർ എന്ന ടി.ചന്ദു (73), പയ്യോളി ലോക്കൽ സെക്രട്ടറി കീഴൂർ പുതിയവീട്ടിൽ പി.വി. രാമചന്ദ്രൻ (59),  ബ്രാഞ്ച്​ സെക്രട്ടറി തിക്കോടി പുറകാട്​ പിലാതോട്ടിൽ പി.കെ. കുമാരൻ (53), ലോക്കൽ കമ്മിറ്റി അംഗങ്ങളായ പയ്യോളി ഷോനിനാഥത്തിൽ എൻ.സി. മുസ്​തഫ (47), പയ്യോളി കാവുംപുറത്ത്​ താഴെ കെ.ടി. ലിഗേഷ്​ (38), പ​േയ്യാളി ‘സീസൺ’ൽ താമസം സി. സുരേഷ്​ ബാബു (54), ഡിവൈ.എഫ്​.​െഎ മുച്ചുകുന്ന്​ സെക്രട്ടറി മുച്ചുകുന്ന്​ പുളിയേടത്ത്​ വീട്ടിൽ പി. അനൂപ്​ (28), കൊയിലാണ്ടി മീത്തൽ നീലംചേരി അരുൺനാഥ്​ (26), മുച്ചുകുന്ന്​ നാറാത്ത്​ മീത്തൽ കെ.ബി. രതീഷ്​ (27) എന്നിവരെ പിടികൂടിയിരുന്നു. കസ്​റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ഇവരെ ബുധനാഴ്​ച കോടതിയിൽ ഹാജരാക്കും. ​ 
2012 ഫെബ്രുവരി 13നാണ്​ മനോജ്​ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbmsmalayalam newsManoj MurderBJPBJP
News Summary - One more arrest in Payyoli Manoj Murder- Kerala news
Next Story