പത്തനംതിട്ട പോക്സോ കേസിൽ ഒരു പ്രതി കൂടി പിടിയിൽ
text_fieldsപത്തനംതിട്ട: പ്ലസ് വണ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. സീതത്തോട് സ്വദേശി ബ്ലസ്റ്റൺ ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.
പീഡനക്കേസിൽ ഡി.വൈ.എഫ്.ഐ നേതാവടക്കം നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറാം പ്രതി ചിറ്റാര് പന്നിയാര് പുത്തന്വീട്ടില് ആഷിഖ് ആസാദാണ് (25) അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ്. 20 പ്രതികളുള്ള പീഡനക്കേസില് അറസ്റ്റിലാകുന്ന രണ്ടാമത്തെ ഡി.വൈ.എഫ്.ഐ നേതാവാണ് ആഷിഖ്.
പെരുനാട് ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജോയല് തോമസ് നേരത്തെ പിടിയിലായിരുന്നു. കണ്ണൂര്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

