Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകും, വിതരണം വെള്ളിയാഴ്ച മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ജൂലൈ 14 മുതൽ വിതരണം ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ നൽകാനായി 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 106 കോടിയും ഉൾപ്പെടെ 874 കോടി രൂപ ഇതിനായി അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം പേർക്ക് 1600 രൂപ വീതമാണ് പെൻഷൻ നൽകുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണം കൂടി ലക്ഷ്യമിട്ട് 1000 കോടി രൂപ കഴിഞ്ഞ ദിവസം കടമെടുത്തിരുന്നു. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനാകും വിതരണം ചെയ്യുക. മാർച്ചിലെ പെൻഷൻ ജൂണിൽ വിതരണം ചെയ്തിരുന്നു. മേയ്, ജൂൺ മാസത്തെ പെൻഷൻ കൂടി വിതരണം ചെയ്യാൻ ബാക്കിയാണ്. ഇത് ഓണത്തിന് നൽകാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

