ഒരു മാസത്തെ ശമ്പളം: വ്യവസ്ഥയുമായി ഉത്തരവ് ഉടൻ
text_fieldsതിരുവനന്തപുരം: പ്രളയശേഷം പുനർനിർമാണത്തിന് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നൽകുന്നതിന് സർക്കാർ വ്യവസ്ഥ മുന്നോട്ടുെവച്ചു. സർവിസ് സംഘടനകളുടെ യോഗത്തിലാണ് മന്ത്രി തോമസ് െഎസക് ആവശ്യമുന്നയിച്ചത്.ഒരു തവണയോ പത്ത് ഗഡുക്കളായോ ജീവനക്കാർ ആവശ്യപ്പെടുന്ന തവണകളിലോ ശമ്പളം നൽകാം. ലീവ് സറണ്ടറും പരിഗണിക്കാം. നേരത്തേ ശമ്പളത്തിൽനിന്ന് നൽകിയത് കുറച്ചായിരിക്കും ഒരുമാസത്തെ വിഹിതം കണക്കാക്കുക. ആരെയും നിർബന്ധിക്കില്ല. താൽപര്യമില്ലാത്തവർക്ക് ഇക്കാര്യം എഴുതിനൽകി പിന്മാറാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ അധ്യാപക സർവിസ് സംഘടന ഭാരവാഹികൾ പറഞ്ഞു. ദുരിതബാധിതമേഖലകളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു മാസത്തെ ശമ്പളം പൂർണമായി നൽകാനാകില്ല. ഇൗ സാഹചര്യത്തിൽ ഒരു മാസത്തെ ശമ്പളമെന്ന നിർബന്ധ ശരിയല്ല. ‘യെസ് ഒാർ നോ’ പരിഗണനവെക്കാതെ താൽപര്യമുള്ള ദിവസങ്ങളിലെ ശമ്പളം നൽകാൻ ജീവനക്കാർക്ക് സമ്മതപത്രം അനുവദിക്കണമെന്നും ഭാരവാഹികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. ശമ്പളം നിർബന്ധമായി പിടിക്കാനാണ് നീക്കമെങ്കിൽ ഇതിനെതിെര ഏതറ്റംവരെയും പോകുമെന്ന് യുൈനറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ചെയർമാൻ എൻ.കെ. ബെന്നി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശമ്പളം നൽകുന്നതിൽ ജീവനക്കാർ പൊതുവെ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി തോമസ് െഎസക് മാധ്യമങ്ങളോട് പറഞ്ഞു. ശമ്പളത്തിന് പകരം തുല്യമായ തുക പി.എഫിൽനിന്ന് വായ്പെയടുത്ത് നൽകുന്ന കാര്യവും ഉയർന്നു. നിർദേശങ്ങൾ പരിഗണിച്ച് രണ്ടുദിവസത്തിനകം ഉത്തരവിറക്കും. ശമ്പളം സംഭാവന ചെയ്യാത്തവരോട് പ്രതികാരബുദ്ധിയോടെ പെറുമാറുമെന്ന ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അത്തരത്തിൽ പേടിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പിന്തുണച്ചും വിയോജിച്ചും സംഘടനകൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകണമെന്ന അഭ്യർഥനയോട് സർവിസ് സംഘടനകൾക്ക് സമ്മിശ്രപ്രതികരണം. സഹായം നൽകുന്നതിൽ ആർക്കും എതിർപ്പില്ലെങ്കിലും രീതിയാണ് വിേയാജിപ്പിനിടയാക്കിയത്. അേതസമയം, ഭരണാനുകൂല സംഘടനകൾ സർക്കാർ നീക്കത്തെ പിന്തുണക്കുകയാണ്.
ആഹ്വാനം ഏറ്റെടുക്കുന്നുവെന്ന് ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ പറഞ്ഞു. ഒറ്റത്തവണയായോ ഗഡുക്കളായോ സംഭാവനയായി നൽകുമെന്ന് എഫ്.എസ്.ഇ.ടി.ഒ വ്യക്തമാക്കി. ശമ്പളം നൽകുന്നതിന് എ.കെ.എസ്.ടി.യു അംഗങ്ങൾ തയാറാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംഭാവന നിർബന്ധമാക്കരുതെന്ന് സ്േറ്ററ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) ആവശ്യപ്പെട്ടു. ദുരിതാശ്വാസനിധിയിലേക്ക് ഉത്സവബത്തയും രണ്ട് ദിവസത്തെ ശമ്പളവും നൽകിയവരാണ് ജീവനക്കാർ. ഒരു മാസത്തെ ശമ്പളം നൽകിയില്ലെങ്കിൽ പിന്നീട് ഒന്നും വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ല. സർവിസ് സംഘടനകളുടെ യോഗത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
