Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്കൗണ്ടിലെത്തിയ പണം...

അക്കൗണ്ടിലെത്തിയ പണം പിൻവലിക്കാൻ അനുവദിച്ചില്ല; കൊച്ചിയിൽ ബാങ്കിന്​ മുന്നിൽ ഒറ്റയാൾ സമരം

text_fields
bookmark_border
അക്കൗണ്ടിലെത്തിയ പണം പിൻവലിക്കാൻ അനുവദിച്ചില്ല; കൊച്ചിയിൽ  ബാങ്കിന്​ മുന്നിൽ ഒറ്റയാൾ സമരം
cancel

കൊച്ചി: അക്കൗണ്ടിലെത്തിയ പണമെടുക്കാൻ ബാങ്ക്​ അധികൃതർ അനുവദിക്കുന്നില്ലെന്ന്​ ആരോപിച്ച്​ ബാങ്ക്​ മാനേജറു​െട കാബിന്​ മുന്നിൽ വർക്​​ഷോപ്​ ഉടമയുടെ പ്രതിഷേധം. തോപ്പുംപടി സ്വദേശി പി.ജെ. ബിജുവാണ് ബുധനാഴ്​ച ഉച്ചക്ക്​ 12 മുതൽ എറണാകുളം എം.ജി റോഡിലെ സെൻട്രൽ ബാങ്ക് ശാഖയിൽ കിടന്ന്​ ഒറ്റയാൾ സമരം നടത്തിയത്.

കോവിഡ് വായ്​പയെന്ന നിലയിൽ 20 ലക്ഷം രൂപ ഒ.ഡിയായി ബാങ്ക്​ അനുവദിക്കുകയും അത്​ അക്കൗണ്ടിലേക്ക്​ വരുകയും ചെയ്​തിട്ടും പിൻവലിക്കാൻ അനുവദിച്ചില്ലെന്നായിരുന്നു ബിജുവി​െൻറ ആരോപണം. വീടി​െൻറ ആധാരത്തിനുപുറമെ 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഹാജരാക്കിയശേഷമാണ്​ വായ്​പ ലഭിച്ചതെന്ന്​ അരൂരിൽ എ.ബി.സി എൻജിനീയേഴ്സ് എന്ന സ്ഥാപനം നടത്തുന്ന ബിജു പറയുന്നു. ആദായനികുതി അടച്ചതി​െൻറ രേഖകൾ ഹാജരാക്കിയാലേ പണം നൽകൂവെന്ന് മാനേജർ നിർബന്ധം പിടിച്ചെന്നാണ്​ ബിജുവി​െൻറ ആരോപണം.

അതേസമയം, അക്കൗണ്ട് പുതുക്കാനുള്ള രേഖകൾ ഹാജരാക്കാത്തതിനാലാണ് പണം അനുവദിക്കാതിരുന്നതെന്നായിരുന്നു​ ബാങ്കി​െൻറ വിശദീകരണം. സമരത്തിൽ ബിജു ഉറച്ചു നിന്നതോടെ വൈകീട്ട്​ ഉയർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് അവധിയിലുള്ള ബ്രാഞ്ച് മാനേജർ തിരിച്ചെത്തിയശേഷം അവശേഷിക്കുന്ന തുക നൽകാമെന്ന വ്യവസ്ഥയിൽ ബുധനാഴ്​ചതന്നെ 15 ലക്ഷം രൂപ ബിജുവിന്​ അനുവദിക്കാൻ തീരുമാനിച്ചു. ആവശ്യമായ എല്ലാ രേഖകളും ഉടൻ സമർപ്പിക്കുമെന്ന ഉറപ്പിലാണ് പണം നൽകിയതെന്ന്​ ബാങ്ക്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikebank
News Summary - One-man strike in front of a bank in Kochi
Next Story